---
title: "  പിന്നിൽ ഗുണ്ടാസംഘം? കാസർകോട് കീഴൂരിൽ പ്രവാസി യുവാവിന് കുത്തേറ്റു"
english_title: "Expatriate youth stabbed in Keezhoor, Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354840/expatriate-youth-stabbed-in-keezhoor-kasaragod"
published_at: "2026-04-22T17:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8b46b662b4_stabbed.jpg"
keywords: []
---

#   പിന്നിൽ ഗുണ്ടാസംഘം? കാസർകോട് കീഴൂരിൽ പ്രവാസി യുവാവിന് കുത്തേറ്റു

> **Lead Summary:** **കീഴൂർ: ** കാസർകോട് കീഴൂരിൽ പ്രവാസി യുവാവിന് കുത്തേറ്റു. കീഴൂർ സ്വദേശി മിഗ്ദാദിനാണ് കുത്തേറ്റത്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘമെന്നാണ് സൂചന.

## Article Content

**കീഴൂർ: ** കാസർകോട് കീഴൂരിൽ പ്രവാസി യുവാവിന് കുത്തേറ്റു. കീഴൂർ സ്വദേശി മിഗ്ദാദിനാണ് കുത്തേറ്റത്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘമെന്നാണ് സൂചന.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മിഗ്ദാദിനെ ഒരു സംഘം കൂട്ടമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ യുവാവ് ചികിത്സയിൽ തുടരുകയാണ്. പ്രവാസിയായ മിഗ്ദാദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

മുൻപും കീഴൂർ മേഖലകളിൽ ആക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാട്ടുകാർക്കടക്കം പരിക്കേൽക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങളുമുണ്ടായി. അതിന്റെ തുടർച്ചയെന്ന നിലയിലാണ് ഈ സംഭവമെന്നാണ് കരുതുന്നത്. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് പ്രാഥമികാന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354840/expatriate-youth-stabbed-in-keezhoor-kasaragod)