---
title: "വൈറൽ താരത്തിന്റെ വിവാദ വിവാഹം; ഫർമാനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് പൊലീസിന് നിർദേശം നൽകി"
english_title: "Viral star's controversial marriage; Madhya Pradesh police directed to file a case against Farman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354839/viral-stars-controversial-marriage-madhya-pradesh-police-directed-to-file-a-case-against-farman"
published_at: "2026-04-22T17:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8b2a641b6a_ertfd.jpg"
keywords: []
---

# വൈറൽ താരത്തിന്റെ വിവാദ വിവാഹം; ഫർമാനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് പൊലീസിന് നിർദേശം നൽകി

> **Lead Summary:** **[** കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ ഫർമാനെതിരെ കടുത്ത നടപടിക്ക് വഴിയൊരുങ്ങുന്നു. പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുക്കാൻ പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നൽകിയതായി പരാതിക്കാരൻ പ്രഥം ദുബൈ അറിയിച്ചു.

## Article Content

**[** കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ ഫർമാനെതിരെ കടുത്ത നടപടിക്ക് വഴിയൊരുങ്ങുന്നു. പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുക്കാൻ പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നൽകിയതായി പരാതിക്കാരൻ പ്രഥം ദുബൈ അറിയിച്ചു.

 മധ്യപ്രദേശ് പൊലീസിനോടാണ് കമ്മീഷൻ കേസെടുക്കാൻ ആവശ്യപ്പെട്ടത്. ആവശ്യമായ രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരള പൊലീസും അറിയിച്ചു. പ്രതിയെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു. കേരള, മധ്യപ്രദേശ് പൊലീസ് സേനകളുടെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി.

മകളെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിക്കുകയാണെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫർമാൻ തന്നെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.  മകളെ എത്രയും വേഗം തിരികെ എത്തിക്കണമെന്ന് അമ്മ കണ്ണീരോടെ അഭ്യർത്ഥിച്ചു.

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും, രേഖകൾ സംഘടിപ്പിച്ചതിൽ അന്വേഷണം നടക്കുകയാണെന്നും മധ്യപ്രദേശ് പോലീസ് കമ്മീഷനെ അറിയിക്കും. വിവാഹം നിയമപരമാണെന്നും പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കേരളത്തിന്റെ വാദം. ഹാജരാക്കിയ രേഖകൾ പ്രകാരം ഇരുവർക്കും 18 വയസ്സ് തികഞ്ഞിട്ടുണ്ട്. തൃശ്ശൂരിലെ ദുരന്ത സാഹചര്യങ്ങൾ പരിഗണിച്ച് ഡിജിപിക്ക് പകരം ഡിഐജി ഹിമേന്ദ്രനാഥ് ഐപിഎസ് കമ്മീഷന് മുന്നിൽ ഹാജരാകും.

 കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് സംഘത്തിന് പെൺകുട്ടിയുടെ മൊഴി എടുക്കാൻ കഴിഞ്ഞിരുന്നില്ല. മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ കൂടുതൽ വകുപ്പുകൾ ചുമത്താൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354839/viral-stars-controversial-marriage-madhya-pradesh-police-directed-to-file-a-case-against-farman)