---
title: "സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി; സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന് ആവശ്യം"
english_title: "bjp demands nia probe into arabic restaurants in kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354827/bjp-demands-nia-probe-into-arabic-restaurants-in-kerala"
published_at: "2026-04-22T15:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8a17d9841f_arabic_resturant.jpg"
keywords: []
---

# സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി; സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന് ആവശ്യം

> **Lead Summary:** തൃശൂർ: കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ ലക്ഷ്യമിട്ട് ബിജെപിയുടെ വിദ്വേഷ നീക്കം. സംസ്ഥാനത്തെ അറബിക് ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എൻഐഎയ്ക്ക് പരാതി നൽകി.

## Article Content

തൃശൂർ: കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ ലക്ഷ്യമിട്ട് ബിജെപിയുടെ വിദ്വേഷ നീക്കം. സംസ്ഥാനത്തെ അറബിക് ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എൻഐഎയ്ക്ക് പരാതി നൽകി.

ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീത് ദാസാണ് കേന്ദ്ര ഏജൻസിക്ക് കത്ത് നൽകിയത്. നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി തുടങ്ങിയ അറബിക് ഹോട്ടലുകളെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

ഭക്ഷണ വൈവിധ്യങ്ങളെയും ഒരു വിഭാഗം നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെയും സംശയനിഴലിൽ നിർത്താനുള്ള നീക്കമാണിതെന്ന ആക്ഷേപം ശക്തമാണ്. വിഷുവിന് കൃഷ്ണന്റെ ചിത്രത്തോടൊപ്പം മന്തിയുടെ ചിത്രം വച്ച പോസ്റ്റർ പ്രദർശിപ്പിച്ചതിൽ പേരിൽ വലിയ പ്രശ്നങ്ങളാണ് ബിജെപിയും വിശ്വാസ് ഹിന്ദു പരിഷത്തും ചേർന്ന് സൃഷ്ടിച്ചത്.

ഇതിന്റെ ഭാഗമായി ആസൂത്രിതമായി ആക്രമിക്കാൻ ചില പ്രത്യേക സ്ഥാപനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്. ഭക്ഷണശാലകളെ കേന്ദ്രീകരിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെയും സമാനമായ രീതിയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങൾ സംസ്ഥാനത്ത് ബിജെപി ആസൂത്രിതമായി നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354827/bjp-demands-nia-probe-into-arabic-restaurants-in-kerala)