---
title: "കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞിട്ടില്ല"
english_title: "Woman's body found in Kallada river  not identified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354812/womans-body-found-in-kallada-river-not-identified"
published_at: "2026-04-22T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e89630d8933_women_death.jpg"
keywords: []
---

# കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞിട്ടില്ല

> **Lead Summary:** കൊല്ലം: കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവർ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പുനലൂർ ശിവൻകോവിൽ ഭാഗത്താണ് ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്.പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

## Article Content

കൊല്ലം: കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവർ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പുനലൂർ ശിവൻകോവിൽ ഭാഗത്താണ് ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്.പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

തുടർന്ന് പുനലൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പൂനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പുനലൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354812/womans-body-found-in-kallada-river-not-identified)