---
title: "പീഡനപരാതിയില്‍ ജിംനേഷ്യം നടത്തിപ്പുകാരന്‍ അറസ്റ്റില്‍"
english_title: "Gymnasium operator arrested on harassment charges"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354791/gymnasium-operator-arrested-on-harassment-charges"
published_at: "2026-04-22T14:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e88b4cdf6d5_arrest.jpg"
keywords: []
---

# പീഡനപരാതിയില്‍ ജിംനേഷ്യം നടത്തിപ്പുകാരന്‍ അറസ്റ്റില്‍

> **Lead Summary:** ആലപ്പുഴ: പീഡനപരാതിയില്‍ ജിംനേഷ്യം നടത്തിപ്പുകാരന്‍ അറസ്റ്റില്‍. നൂറനാട് പാറ ജംഗ്ഷനില്‍ ജിംനേഷ്യം നടത്തുന്ന നൂറനാട് മുതുകാട്ടുകര വൃദ്ധാവനത്തില്‍ വി ആര്‍ വിഷ്ണുവിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

## Article Content

ആലപ്പുഴ: പീഡനപരാതിയില്‍ ജിംനേഷ്യം നടത്തിപ്പുകാരന്‍ അറസ്റ്റില്‍. നൂറനാട് പാറ ജംഗ്ഷനില്‍ ജിംനേഷ്യം നടത്തുന്ന നൂറനാട് മുതുകാട്ടുകര വൃദ്ധാവനത്തില്‍ വി ആര്‍ വിഷ്ണുവിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഏപ്രില്‍ 14നായിരുന്നു സംഭവം. നൂറനാട് എസ്എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പന്തളത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ച് നഗ്ന ഫോട്ടോകൾ പകർത്തി യുവതിയുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത കേസിലെ പ്രതിയെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. മല്ലപ്പള്ളി സമരമുക്ക് കളപ്പാമന്നത്ത് രതീഷ്.കെ.ആർ (43) ആണ് പിടിയിലായത്.

സ്റ്റേഷൻ ഹൗസ് ഓഫീസർ അജീബ്, എസ്.ഐ.അനീഷ്, എ.എസ്.ഐ.ജോയിസ്, സി.പി.ഒ മാരായ സന്തോഷ്, നെവിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354791/gymnasium-operator-arrested-on-harassment-charges)