---
title: "തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട്: മരണം അഞ്ചായി, കയ്യും കാലുമെല്ലാം ചിതറിയ നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ "
english_title: "Fireworks explosion in Mundathikode, Thrissur: Death toll rises to five"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354655/fireworks-explosion-in-mundathikode-thrissur-death-toll-rises-to-five"
published_at: "2026-04-21T17:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7658fbb502_TRISURE.jpg"
keywords: []
---

# തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട്: മരണം അഞ്ചായി, കയ്യും കാലുമെല്ലാം ചിതറിയ നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ 

> **Lead Summary:** **തൃശൂർ: ** തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി . തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്.

## Article Content

**തൃശൂർ: ** തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി . തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്.

പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയിൽ 11ഉം കത്തിയതായി സൂചന. ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നു.

'ആദ്യം ഭൂമികുലുക്കമാണെന്നാണ് ഞങ്ങള്‍ കരുതിയത്. സ്ഥലത്തേക്ക് അടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സ്ഥലത്ത്‌ കയ്യും കാലുമെല്ലാം ചിതറിയ നിലയിലായിരുന്നു. വീടുകളിലൊക്കെ പ്രകമ്പനമുണ്ടായതായും പ്രദേശവാസികൾ പറഞ്ഞു . മുണ്ടത്തിക്കോട് വയലിന്റെ നടുവിലായാണ് വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചത്. വയലിലൂടെ വേണം ഇവിടേക്ക് എത്താന്‍. ഇത് രക്ഷാപ്രവര്‍ത്തനത്തിനും തീയണക്കുന്നതിനും വലിയ വെല്ലുവിളിയായി. വന്‍ സ്‌ഫോടനമുണ്ടായി ഒരു മണിക്കൂറിന് ശേഷവും തീയണക്കാന്‍ സാധിച്ചിട്ടില്ല.

തൃശൂർ പൂരത്തിന്റെ ഭാ​ഗമായുള്ള തിരുവമ്പാടി വെടിക്കെട്ടെ ലെെസൻസി മുണ്ടത്തിക്കോട് സതീശന്റെ വെടിക്കെട്ട് പുരയിലാണ് ദുരന്തം. ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായാണ് റിപ്പോർട്ടുകൾ. പൂരത്തിനായുള്ള വെടിക്കെട്ട് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. തുടർ സ്ഫോടനങ്ങൾ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുകയാണ്. പടക്ക നിർമാണ സ്ഥലത്ത് ഉച്ചക്ക് ഭക്ഷണം കൊടുത്തത് 40 പേർക്ക്. ഇതിൽ എത്ര പേർ ഓടി രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് വിവരം ഇല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354655/fireworks-explosion-in-mundathikode-thrissur-death-toll-rises-to-five)