---
title: "ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ നിന്നു; പരിശോധിക്കുന്നതിനിടെ പിന്നാലെ വന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Bike runs out of petrol and stops on the road; while checking, a pickup truck coming from behind hits the young man, resulting in a tragic end"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354645/bike-runs-out-of-petrol-and-stops-on-the-road-while-checking-a-pickup-truck-coming-from-behind-hits-the-young-man-resulting-in-a-tragic-end"
published_at: "2026-04-21T16:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e75bee3a8fb_Bike_runs_out_of_petrol_and_stops_on_the_road.jpg"
keywords: []
---

# ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ നിന്നു; പരിശോധിക്കുന്നതിനിടെ പിന്നാലെ വന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ: [**[ ]ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ - സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദിത്യന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**ആലപ്പുഴ: [**[ ]ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ - സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദിത്യന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 9 മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. ഹരിനാരായണനും ആദിത്യനും സഞ്ചരിച്ചിരുന്ന ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ നിന്നുപോയിരുന്നു. തുടർന്ന് മറ്റൊരു സുഹൃത്തായ അക്ഷയുമായി ചേർന്ന് വാഹനം പരിശോധിച്ചു നിൽക്കുന്നതിനിടെ, കോഴിയുമായി വന്ന പിക്കപ്പ് വാൻ ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഹരിനാരായണൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയുടെ പരിക്ക് സാരമുള്ളതല്ല. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്ട്സ് ആന്‍റ് സയൻസിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായ ഹരിനാരായണൻ മൃദംഗ കലാകാരൻ കൂടിയാണ്. സഹോദരി വിദ്യ ജർമ്മനിയിൽ നിന്നും ചൊവ്വാഴ്ച നാട്ടിലെത്തും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354645/bike-runs-out-of-petrol-and-stops-on-the-road-while-checking-a-pickup-truck-coming-from-behind-hits-the-young-man-resulting-in-a-tragic-end)