---
title: "കുട തന്നെ ശരണം ...: ഉയർന്ന താപനില മുന്നറിയിപ്പ്: വെള്ളിയാഴ്ച വരെ ജാഗ്രത; പകൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക"
english_title: "High temperature warning in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354616/high-temperature-warning-in-the-state"
published_at: "2026-04-21T15:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7448a13b5b_sun.jpg"
keywords: []
---

# കുട തന്നെ ശരണം ...: ഉയർന്ന താപനില മുന്നറിയിപ്പ്: വെള്ളിയാഴ്ച വരെ ജാഗ്രത; പകൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക

> **Lead Summary:** ** **സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണത്തേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.

## Article Content

** **സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണത്തേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.

പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354616/high-temperature-warning-in-the-state)