---
title: "ലോൺ ആപ്പിൻ്റെ കെണിയിൽപ്പെട്ട് യുവാവ് ജീവനൊടുക്കി: കുടുംബത്തിന് നേരെ ഭീഷണി, പരാതിയുമായി ബന്ധുക്കൾ"
english_title: "A young man committed suicide after falling into the trap of a loan app"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354554/a-young-man-committed-suicide-after-falling-into-the-trap-of-a-loan-app"
published_at: "2026-04-21T11:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e713f65b826_A_young_man_committed_suicide_after_falling_into_the_trap_of_a_loan_app.jpg"
keywords: []
---

# ലോൺ ആപ്പിൻ്റെ കെണിയിൽപ്പെട്ട് യുവാവ് ജീവനൊടുക്കി: കുടുംബത്തിന് നേരെ ഭീഷണി, പരാതിയുമായി ബന്ധുക്കൾ

> **Lead Summary:** **പത്തനംതിട്ട:[ **[ ] ലോൺ ആപ്പ് കെണിയിൽപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തിട്ടും കുടുംബത്തെ വിടാതെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്ന നിഗൂഢ സംഘം. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ച് മരിച്ച പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥിന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നത്. ദേവനാഥിന്റെ മരണശേഷം ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും വന്നുകൊണ്ടിരിക്കുകയാണ്. മകന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും ഈ സംഘം തങ്ങളെ പിന്തുടർന്നെന്ന് പിതാവ് ആരോപിക്കുന്നു. കുടുംബത്തെ മാനസികമായി തകർക്കുന്ന തരത്തിലുള്ള ക്രൂരമായ വേട്ടയാടലാണ് ഇപ്പോഴും തുടരുന്നത്.

## Article Content

**പത്തനംതിട്ട:[ **[ ] ലോൺ ആപ്പ് കെണിയിൽപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തിട്ടും കുടുംബത്തെ വിടാതെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്ന നിഗൂഢ സംഘം. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ച് മരിച്ച പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥിന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നത്. ദേവനാഥിന്റെ മരണശേഷം ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും വന്നുകൊണ്ടിരിക്കുകയാണ്. മകന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും ഈ സംഘം തങ്ങളെ പിന്തുടർന്നെന്ന് പിതാവ് ആരോപിക്കുന്നു. കുടുംബത്തെ മാനസികമായി തകർക്കുന്ന തരത്തിലുള്ള ക്രൂരമായ വേട്ടയാടലാണ് ഇപ്പോഴും തുടരുന്നത്.

കുടുംബസമേതം മുംബൈയിലായിരുന്നു ദേവനാഥ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിലെ ജോലി ഇടയ്ക്ക് മതിയാക്കി. ആ സമയത്താണ് ലോൺ ആപ്പിന്‍റെ കെണിയിൽപ്പെട്ടത്. വായ്പ എടുത്ത പണത്തിൽ ഏറിയ പങ്കും അടച്ച ശേഷവും ഭീഷണി തുടർന്നു. പിടിച്ചുനിൽക്കാനാകാതെ ജീവനൊടുക്കി എന്നതിന്‍റെ തെളിവുകൾ ഫോണിൽ നിന്ന് കുടുംബത്തിന് കിട്ടിയിരുന്നു. മുംബൈ സൈബർ പൊലീസിന്‍റെ ഉൾപ്പെടെ സഹായത്തോടെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354554/a-young-man-committed-suicide-after-falling-into-the-trap-of-a-loan-app)