---
title: "കോഴിക്കോട് കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ തെരുവുനായ കടിച്ചുകീറി; നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി"
english_title: "Kozhikode boy mauled by stray dog; dog later found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354536/kozhikode-boy-mauled-by-stray-dog-dog-later-found-dead"
published_at: "2026-04-21T10:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7064108c3b_dog_.jpg"
keywords: []
---

# കോഴിക്കോട് കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ തെരുവുനായ കടിച്ചുകീറി; നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: ** കോടഞ്ചേരിയിൽ വീടിന് മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതി സ്വദേശികളായ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് കടിയേറ്റത്. കുട്ടിയെ ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

## Article Content

**കോഴിക്കോട്: ** കോടഞ്ചേരിയിൽ വീടിന് മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതി സ്വദേശികളായ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് കടിയേറ്റത്. കുട്ടിയെ ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

ശനിയാഴ്ച രാത്രി പത്തുമണിയോടടുത്ത് കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികൾ നായയുടെ പിടിയിൽനിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും ചെറുതും വലുതുമായ ഒട്ടേറെ മുറിവുകളുണ്ട്.

കടിയേറ്റ കുട്ടിയെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകളുണ്ട്.

നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി പേവിഷബാധ ഉണ്ടോയെന്ന് പരിശോധിച്ചു. എന്നാൽ, ജഡം ജീർണാവസ്ഥയിൽ ആയിരുന്നതിനാൽ പരിശോധനാ ഫലം ലഭിച്ചില്ല.  കുറേക്കാലമായി നായ കഴിയുന്ന വീടിന്റെ ഉടമസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്കും കടിയേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354536/kozhikode-boy-mauled-by-stray-dog-dog-later-found-dead)