---
title: "അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു"
english_title: " young man drowned while bathing in a river in Anchal with his friends "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354471/young-man-drowned-while-bathing-in-a-river-in-anchal-with-his-friends"
published_at: "2026-04-20T20:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6415ddfefa_drowned.jpg"
keywords: []
---

# അഞ്ചലിൽ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** **അഞ്ചൽ: ( **[www.truevisionnews.com]** )** ആയിരനല്ലൂർ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് ആണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾ ഉ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

## Article Content

**അഞ്ചൽ: ( **[www.truevisionnews.com]** )** ആയിരനല്ലൂർ ആറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് ആണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾ ഉ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ട്‌ നൽകും.

മറ്റൊരു സംഭവത്തിൽ മൂവാറ്റുപുഴ ആവോലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു വിദ്യാർത്ഥിയായ അശ്വിൻ ( 17 ) ആണ് മരിച്ചത്. അശ്വിന് ഒപ്പം കാണാതായ പരീക്കപീടിക സ്വദേശി ബിനുവിന്റെ മകന്‍ ക്രിസിനായി തിരച്ചിൽ തുടരുന്നു.

ഇന്നലെ വൈകിട്ടാണ് ആവോലി വള്ളിക്കട കടവിൽ കുളിക്കാനിങ്ങിയ പ്ലസ്ടു വിദ്യാർത്ഥികളെ കാണാതായത്. ഈ കടവിനു തൊട്ടുതാഴെയുള്ള കടവിൽ നിന്നുമാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ വള്ളിക്കട കടവിൽ പുഴയില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു. ഫയർഫോഴ്സും, സ്കൂബ ടീമും ചേർന്ന് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354471/young-man-drowned-while-bathing-in-a-river-in-anchal-with-his-friends)