---
title: "'കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു'; മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകി ദീപ്തി മേരി വർഗീസ്"
english_title: " Trying to defame Congress Deepti Mary Varghese files police complaint during CM debate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354470/trying-to-defame-congress-deepti-mary-varghese-files-police-complaint-during-cm-debate"
published_at: "2026-04-20T20:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e63b1bd4b45_deepthi_mery_varghese.jpg"
keywords: []
---

# 'കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു'; മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകി ദീപ്തി മേരി വർഗീസ്

> **Lead Summary:** തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിന് പിന്നാലെ പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള സൈബര്‍ അധിക്ഷേപത്തിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്. നേതാക്കള്‍ക്ക് എതിരെയുള്ള അധിക്ഷേപത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ അധിക്ഷേപം വ്യാജ പ്രൊഫൈലുകള്‍ വഴിയെന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.

## Article Content

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിന് പിന്നാലെ പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള സൈബര്‍ അധിക്ഷേപത്തിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്. നേതാക്കള്‍ക്ക് എതിരെയുള്ള അധിക്ഷേപത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ അധിക്ഷേപം വ്യാജ പ്രൊഫൈലുകള്‍ വഴിയെന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.

90 വ്യാജ പ്രൊഫൈലുകള്‍ക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെയാണ് അധിക്ഷേപം നടത്തിയിരിക്കുന്നത്. കെ സി വേണുഗോപാലിന് പിന്തുണച്ചവര്‍ക്ക് എതിരെയും അധിക്ഷേപമുണ്ട്.

തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫാണ് വിജയിക്കുകയെങ്കില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. വി ഡി സതീശനെയും കെ സി വേണുഗോപാലിനെയും പിന്തുണച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. കെ സി വേണുഗോപാലിനെ പിന്തുണച്ചുള്ള കെ സുധാകരന്റെ പോസ്റ്റ് ചര്‍ച്ചകള്‍ കൊഴുപ്പിച്ചു. പിന്നാലെ കോണ്‍ഗ്രസ് അനുകൂല പേജുകളിലും മുഖ്യമന്ത്രി ചര്‍ച്ച സജീവമാകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354470/trying-to-defame-congress-deepti-mary-varghese-files-police-complaint-during-cm-debate)