---
title: "വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണ് ഗൃഹനാഥൻ മരിച്ചു"
english_title: "Homeowner dies after jackfruit falls on head from backyard tree"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354465/homeowner-dies-after-jackfruit-falls-on-head-from-backyard-tree"
published_at: "2026-04-20T19:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e631a55681b_death_kollam.jpg"
keywords: []
---

# വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണ് ഗൃഹനാഥൻ മരിച്ചു

> **Lead Summary:** കൊല്ലം: കൊല്ലം അഞ്ചലിൽ ചക്ക തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അഞ്ചല്‍ സ്വദേശി രാജുവാണ് മരിച്ചത്. ഏപ്രില്‍ 16ന് രാവിലെ ആറ് മണിക്ക് വീട്ടുമുറ്റത്ത് നിന്ന പ്ലാവിൽ നിന്ന് ചക്ക ഇടാന്‍ ശ്രമിക്കവേ അത് തലയിലേക്ക് വന്നു വീഴുകയായിരുന്നു.

## Article Content

കൊല്ലം: കൊല്ലം അഞ്ചലിൽ ചക്ക തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അഞ്ചല്‍ സ്വദേശി രാജുവാണ് മരിച്ചത്. ഏപ്രില്‍ 16ന് രാവിലെ ആറ് മണിക്ക് വീട്ടുമുറ്റത്ത് നിന്ന പ്ലാവിൽ നിന്ന് ചക്ക ഇടാന്‍ ശ്രമിക്കവേ അത് തലയിലേക്ക് വന്നു വീഴുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തലയ്ക്കും കഴുത്തിലും ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇന്ന് വൈകിട്ട് മൂന്ന് മണിയോടുകൂടി രാജു മരിക്കുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു.

രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്. രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം. മരണം വീഴ്ച മൂലമാണോ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354465/homeowner-dies-after-jackfruit-falls-on-head-from-backyard-tree)