---
title: "മനുഷ്യനേക്കാൾ വേഗത്തിൽ റോബോട്ട്; 21 കിലോമീറ്റർ ഓടിയെത്തിയത് വെറും 50 മിനിറ്റിൽ"
english_title: "The robot ran 21 kilometers in just 50 minutes."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354456/the-robot-ran-21-kilometers-in-just-50-minutes"
published_at: "2026-04-20T17:25:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6141eed0f1_20.jpg"
keywords: []
---

# മനുഷ്യനേക്കാൾ വേഗത്തിൽ റോബോട്ട്; 21 കിലോമീറ്റർ ഓടിയെത്തിയത് വെറും 50 മിനിറ്റിൽ

> **Lead Summary:** **[** ബെയ്ജിങ്ങിൽ നടന്ന ഹാഫ് മാരത്തണിൽ മനുഷ്യ റെക്കോഡുകളെപ്പോലും നിഷ്പ്രഭമാക്കി ചൈനീസ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ ചരിത്രനേട്ടം. ഏപ്രിൽ 19-ന് നടന്ന ബെയ്ജിങ് ഇ-ടൗൺ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണിലാണ് നൂറിലധികം റോബോട്ടുകൾ 12,000-ത്തോളം മനുഷ്യ ഓട്ടക്കാർക്കൊപ്പം മത്സരിച്ച് വിസ്മയിപ്പിച്ചത്.

## Article Content

**[** ബെയ്ജിങ്ങിൽ നടന്ന ഹാഫ് മാരത്തണിൽ മനുഷ്യ റെക്കോഡുകളെപ്പോലും നിഷ്പ്രഭമാക്കി ചൈനീസ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ ചരിത്രനേട്ടം. ഏപ്രിൽ 19-ന് നടന്ന ബെയ്ജിങ് ഇ-ടൗൺ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണിലാണ് നൂറിലധികം റോബോട്ടുകൾ 12,000-ത്തോളം മനുഷ്യ ഓട്ടക്കാർക്കൊപ്പം മത്സരിച്ച് വിസ്മയിപ്പിച്ചത്.

ചൈനീസ് ടെക് കമ്പനിയായ ഓണർ വികസിപ്പിച്ച 'ലൈറ്റ്നിങ്' എന്ന റോബോട്ട് 21.1 കിലോമീറ്റർ ദൂരം വെറും 50 മിനിറ്റ് 26 സെക്കൻഡിൽ പൂർത്തിയാക്കി ഒന്നാം സ്ഥാനം നേടി. മനുഷ്യർക്കിടയിലെ ലോകറെക്കോഡായ 57 മിനിറ്റ് 20 സെക്കൻഡിനേക്കാൾ ഏഴ് മിനിറ്റോളം വേഗത്തിലാണ് റോബോട്ട് ഫിനിഷ് ചെയ്തതെന്നത് സാങ്കേതിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റോബോട്ടുകളുടെ പ്രകടനത്തിൽ വൻ പുരോഗതിയാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തവണ രണ്ട് മണിക്കൂറിലേറെ സമയമെടുത്ത സ്ഥാനത്താണ് ഇത്തവണ മിനിറ്റുകൾക്കുള്ളിൽ ഓട്ടം പൂർത്തിയായത്.

സ്മാർട് ഫോണുകളിൽ ഉപയോഗിക്കുന്ന ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യയാണ് റോബോട്ടുകൾ ചൂടാകാതിരിക്കാൻ ഉപയോഗിച്ചത്. പങ്കെടുത്തവയിൽ 40 ശതമാനം റോബോട്ടുകളും സെൻസറുകളും നിർമിതബുദ്ധിയും ഉപയോഗിച്ച് സ്വയം നിയന്ത്രിതമായാണ് ഓടിയത്.

മത്സരത്തിനിടയിൽ പല റോബോട്ടുകളും വീഴുകയും വേലികളിൽ ഇടിക്കുകയും ചെയ്തെങ്കിലും ചൈനയുടെ റോബോട്ടിക്സ് മേഖലയിലെ കുതിച്ചുചാട്ടം വ്യക്തമാക്കുന്നതായിരുന്നു ഈ പ്രകടനം. അമേരിക്കയുമായുള്ള സാങ്കേതിക മത്സരത്തിന്റെ ഭാഗമായി ചൈന ഈ മേഖലയിൽ നടത്തുന്ന വൻ നിക്ഷേപത്തിന്റെ ഫലമാണ് ഇത്തരം നേട്ടങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354456/the-robot-ran-21-kilometers-in-just-50-minutes)