---
title: "അനോഷ് കണ്ണ് തുറന്നു: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി"
english_title: "Improvement in the health of a child undergoing treatment for a snakebite in Kodakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354448/improvement-in-the-health-of-a-child-undergoing-treatment-for-a-snakebite-in-kodakara"
published_at: "2026-04-20T16:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6067454a99_snk.jpg"
keywords: []
---

# അനോഷ് കണ്ണ് തുറന്നു: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

> **Lead Summary:** ** **തൃശൂര്‍ കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അനോഷ് കണ്ണു തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കുട്ടി ഇപ്പോഴും അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

## Article Content

** **തൃശൂര്‍ കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അനോഷ് കണ്ണു തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കുട്ടി ഇപ്പോഴും അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

അനോഷിന്റെ സഹോദരന്‍ എട്ട് വയസുകാരന്‍ ആല്‍ജോ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. അല്‍ജോയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സമീപത്ത് വീണ്ടും പാമ്പിനെ കണ്ടെത്തിയത് ആശങ്കയുണ്ടാക്കി. മരിച്ച ആല്‍ജോയെയും സഹോദരന്‍ പത്തു വയസ്സുകാരന്‍ അനോഷിനെയും കടിച്ച ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു

ആല്‍ജോയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പിന്‍ വിഷം ഉള്ളില്‍ ചെന്നത് തന്നെയാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം കോടാലിയിലെ വീട്ടിലെത്തിച്ചത്. ഈ സമയത്താണ് വീടിന് സമീപത്ത് വീണ്ടും പാമ്പിനെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354448/improvement-in-the-health-of-a-child-undergoing-treatment-for-a-snakebite-in-kodakara)