---
title: "കാലടിയിൽ പുഴക്കരയിൽ കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം  ആരംഭിച്ചു "
english_title: "College student found dead in river near Kalady "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354436/college-student-found-dead-in-river-near-kalady"
published_at: "2026-04-20T15:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5fe1bcd7b7_death_women.jpg"
keywords: []
---

# കാലടിയിൽ പുഴക്കരയിൽ കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം  ആരംഭിച്ചു 

> **Lead Summary:** **എറണാകുളം:( **[www.truevisionnews.com]** )**എറണാകുളം കാലടിക്ക് സമീപം ചെങ്ങൽ പാലത്തിന് താഴെ പുഴക്കരയിൽ കോളജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി കോടനാട് സ്വദേശിനിയായ അഞ്ജന ബിജു ആണ് മരിച്ചത്.

## Article Content

**എറണാകുളം:( **[www.truevisionnews.com]** )**എറണാകുളം കാലടിക്ക് സമീപം ചെങ്ങൽ പാലത്തിന് താഴെ പുഴക്കരയിൽ കോളജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി കോടനാട് സ്വദേശിനിയായ അഞ്ജന ബിജു ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അഞ്ജനയെ പുഴയിൽ അവശ നിലയിൽ പ്രദേശവാസികൾ കണ്ടെത്തുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ വിദ്യാർഥിനിയാണ് അഞ്ജന.

പുഴയിൽ വീണ് അവശയായ നിലയിൽ കണ്ടെത്തിയ അഞ്ജനയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354436/college-student-found-dead-in-river-near-kalady)