---
title: "വേനൽച്ചൂടിനെ തണുപ്പിക്കാൻ ഒരു 'കിടിലൻ' കോൾഡ് കോഫി; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "How to make cold coffee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354386/how-to-make-cold-coffee"
published_at: "2026-04-20T13:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5da8d0edc3_12.jpg"
keywords: []
---

# വേനൽച്ചൂടിനെ തണുപ്പിക്കാൻ ഒരു 'കിടിലൻ' കോൾഡ് കോഫി; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** ഈ ചൂടുകാലത്ത് ഉന്മേഷം പകരുന്ന കോൾഡ് കോഫി വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

ഈ ചൂടുകാലത്ത് ഉന്മേഷം പകരുന്ന കോൾഡ് കോഫി വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

*പാൽ: 2 കപ്പ് (നന്നായി തണുപ്പിച്ചത്)*

*ഇൻസ്റ്റന്റ് കോഫി പൗഡർ: 2 ടേബിൾ സ്പൂൺ*

*പഞ്ചസാര: 3-4 ടേബിൾ സ്പൂൺ *

*ചൂടുവെള്ളം: 2 ടേബിൾ സ്പൂൺ*

*ഐസ് ക്യൂബ്സ്: 4-5 എണ്ണം*

*ചോക്ലേറ്റ് സിറപ്പ്: ഗ്ലാസ് അലങ്കരിക്കാൻ (വേണമെങ്കിൽ മാത്രം)*

*വാനില ഐസ്ക്രീം: ഒരു സ്കൂപ്പ് *

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു ചെറിയ പാത്രത്തിൽ കോഫി പൗഡറും പഞ്ചസാരയും എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചൂടുവെള്ളം ഒഴിച്ച് പഞ്ചസാര നന്നായിലിയുന്നത് വരെ ഇളക്കുക. ഒരു മിക്സി ജാറിലേക്ക് നന്നായി തണുപ്പിച്ച പാൽ ഒഴിക്കുക.

ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കോഫി മിശ്രിതവും ഐസ് ക്യൂബ്സും ചേർക്കുക. മിക്സിയിൽ ഒരു മിനിറ്റ് നന്നായി അടിച്ചെടുക്കുക. മുകളിൽ നല്ല നുര വരുന്നത് വരെ അടിക്കാൻ ശ്രദ്ധിക്കണം.

നിങ്ങൾക്ക് കൂടുതൽ ക്രീമിയായി വേണമെന്നുണ്ടെങ്കിൽ ഈ സമയത്ത് ഒരു സ്കൂപ്പ് വാനില ഐസ്ക്രീം കൂടി ചേർക്കാവുന്നതാണ്. വിളമ്പാൻ ഉപയോഗിക്കുന്ന ഗ്ലാസിന്റെ വശങ്ങളിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അലങ്കരിക്കുക.

ഇത് കോൾഡ് കോഫിക്ക് നല്ലൊരു ലുക്ക് നൽകും. തയ്യാറാക്കി വെച്ചിരിക്കുന്ന കോഫി ഗ്ലാസിലേക്ക് ഒഴിക്കുക. മിക്സിയിലെ നുര മുകളിൽ സ്പൂൺ കൊണ്ട് കോരിയിടുക. മുകളിൽ അല്പം കോഫി പൗഡറോ ചോക്ലേറ്റ് ചിപ്‌സോ വിതറി തണുപ്പോടെ കുടിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354386/how-to-make-cold-coffee)