---
title: "വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു: ഉധംപൂരിൽ  ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 15 മരണം, നിരവധി പേർക്ക് പരിക്ക് "
english_title: "15 killed as bus falls into gorge in Udhampur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354365/15-killed-as-bus-falls-into-gorge-in-udhampur"
published_at: "2026-04-20T12:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5cbb52b094_accident.jpg"
keywords: []
---

# വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു: ഉധംപൂരിൽ  ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 15 മരണം, നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **ജമ്മു: ** ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവഗുരുതരമാണ്. രാവിലെ 10 മണിയോടെ രാംനഗർ മേഖലയിലെ കഗോർട്ട് ഗ്രാമത്തിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.

## Article Content

**ജമ്മു: ** ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവഗുരുതരമാണ്. രാവിലെ 10 മണിയോടെ രാംനഗർ മേഖലയിലെ കഗോർട്ട് ഗ്രാമത്തിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.

ഉധംപൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കുന്നിൻമുകളിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. ആദ്യഘട്ടത്തിൽ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ദുർഘടമായ പാതയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354365/15-killed-as-bus-falls-into-gorge-in-udhampur)