---
title: " ചിന്തിക്കാൻ സമയമില്ല, വേഗം വിട്ടോളൂ ....: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു"
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354343/gold-price-in-kerala"
published_at: "2026-04-20T11:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5baab89e8e_gold.jpg"
keywords: []
---

#  ചിന്തിക്കാൻ സമയമില്ല, വേഗം വിട്ടോളൂ ....: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു

> **Lead Summary:** **കൊച്ചി : ** കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു . പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയായി. ഇന്നലെ 1,14,240 രൂപയായിരുന്നു പവന്‍ വില.

## Article Content

**കൊച്ചി : ** കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു . പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയായി. ഇന്നലെ 1,14,240 രൂപയായിരുന്നു പവന്‍ വില.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് അയവുവന്നതോടെ സ്വര്‍ണവിലയില്‍ ഏതാനും ദിവസമായി വര്‍ധനവുണ്ടായിരുന്നു. എന്നാല്‍, ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം തുടരുന്നത് വിലയില്‍ ഇനിയും ചാഞ്ചാട്ടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4790 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 79.91 ഡോളര്‍ എന്ന നിലയിലാണ്.

അതേസമയം, അസംസ്‌കൃത എണ്ണവിലയില്‍ ഇന്ന് വലിയ വര്‍ധനവുണ്ടായി. ബ്രെന്റ് ക്രൂഡ് 5.71 ശതമാനം വര്‍ധിച്ച് 95.54 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് 6.38 ശതമാനം വര്‍ധിച്ച് 89.20 ഡോളറുമായി. ഇറാനും യുഎസും തമ്മിലെ രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായതാണ് എണ്ണവിലയെ മുകളിലേക്കുയര്‍ത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354343/gold-price-in-kerala)