---
title: "വെളുത്തൂർ ക്ഷേത്രോത്സവത്തിനിടെ സംഘർഷം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ"
english_title: "Clashes during Veluthur temple festival: Two arrested in stabbing incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354319/clashes-during-veluthur-temple-festival-two-arrested-in-stabbing-incident"
published_at: "2026-04-20T09:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5abee21915_Clashes_during_Veluthur_temple_festival.jpg"
keywords: []
---

# വെളുത്തൂർ ക്ഷേത്രോത്സവത്തിനിടെ സംഘർഷം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ

> **Lead Summary:** **തൃശൂർ: [**വെളുത്തൂരിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. പടിഞ്ഞാറേക്കോട്ട സ്വദേശി ഡെൽജോ എന്ന യുവാവിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ശിവരാമപുരം ഉന്നതിയിലെ 'പൊന്മാണി' എന്ന് വിളിക്കുന്ന ഇനോസ് , ആദിത്യൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**തൃശൂർ: [**വെളുത്തൂരിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. പടിഞ്ഞാറേക്കോട്ട സ്വദേശി ഡെൽജോ എന്ന യുവാവിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ശിവരാമപുരം ഉന്നതിയിലെ 'പൊന്മാണി' എന്ന് വിളിക്കുന്ന ഇനോസ് , ആദിത്യൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.ഡെൽജോയുടെ തോ​ളി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​യ്യ​ന്തോ​ളി​ലും പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലു​മു​ള്ള സം​ഘ​ങ്ങ​ൾ ത​മ്മി​ലാ​യി​രു​ന്നു സം​ഘ​ർ​ഷം. ഉ​ട​ന​ടി നാ​ട്ടു​കാ​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.അ​രി​മ്പൂ​ർ ന​മ്പൂ​ർ​ക്കാ​വ് ക്ഷേ​ത്ര മൈ​താ​ന​ത്തു​വ​ച്ചാ​ണ് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ൻറെ സ​മാ​പ​ന ദി​വ​സ​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354319/clashes-during-veluthur-temple-festival-two-arrested-in-stabbing-incident)