---
title: "കൃഷ്ണന് മുന്നിൽ മന്തി; മലപ്പുറത്തും വിഷു ആശംസ പോസ്റ്റർ വിവാദത്തിൽ, കേസ് എടുത്ത് പൊലീസ്"
english_title: "Manti in front of Krishna; Vishu greeting poster controversy in Malappuram too, police take up case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354317/manti-in-front-of-krishna-vishu-greeting-poster-controversy-in-malappuram-too-police-take-up-case"
published_at: "2026-04-20T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5aa01c9764_Manti_in_front_of_Krishna.jpg"
keywords: []
---

# കൃഷ്ണന് മുന്നിൽ മന്തി; മലപ്പുറത്തും വിഷു ആശംസ പോസ്റ്റർ വിവാദത്തിൽ, കേസ് എടുത്ത് പൊലീസ്

> **Lead Summary:** മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും കൃഷ്ണവിഗ്രഹത്തിന് മുന്നിൽ മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസകൾ നേർന്ന പോസ്റ്റർ വിവാദത്തിൽ. അറേബ്യൻ മജ്‌ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഈ വിവാദ പോസ്റ്റർ പ്രചരിച്ചത്.

## Article Content

മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും കൃഷ്ണവിഗ്രഹത്തിന് മുന്നിൽ മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസകൾ നേർന്ന പോസ്റ്റർ വിവാദത്തിൽ. അറേബ്യൻ മജ്‌ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഈ വിവാദ പോസ്റ്റർ പ്രചരിച്ചത്.

സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന മലപ്പുറം സ്വദേശിയുടെ പരാതിയെ തുടർന്ന് കോട്ടക്കൽ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354317/manti-in-front-of-krishna-vishu-greeting-poster-controversy-in-malappuram-too-police-take-up-case)