---
title: "നമ്പർ പ്ലേറ്റില്ല, ലക്ഷ്യം ഒറ്റപ്പെട്ട ഇടങ്ങളിലെ സ്ത്രീകൾ; കോഴിക്കോട് ഇരുചക്രവാഹനത്തിലെത്തി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ"
english_title: "Man arrested for assaulting woman on two-wheeler"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354292/man-arrested-for-assaulting-woman-on-two-wheeler"
published_at: "2026-04-20T07:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e58efad1a7a_arrest.jpg"
keywords: []
---

# നമ്പർ പ്ലേറ്റില്ല, ലക്ഷ്യം ഒറ്റപ്പെട്ട ഇടങ്ങളിലെ സ്ത്രീകൾ; കോഴിക്കോട് ഇരുചക്രവാഹനത്തിലെത്തി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **ഇരുചക്രവാഹനത്തിലെത്തി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇന്ന് രാവിലെയാണ് നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ അതിക്രമമുണ്ടായത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **ഇരുചക്രവാഹനത്തിലെത്തി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇന്ന് രാവിലെയാണ് നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ അതിക്രമമുണ്ടായത്.

പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം നടന്നുപോവുകയായിരുന്ന യുവതിയെ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ ആൾ കടന്നുപിടിച്ച ശേഷം രക്ഷപ്പെട്ടു. യുവതി പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലാണ് അറസ്റ്റിലായത്.

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ സഞ്ചരിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട് നടന്നുപോകുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരില്ലാത്തതിനാൽ ഇതുവരെ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന സൂചനയെത്തുടർന്ന് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354292/man-arrested-for-assaulting-woman-on-two-wheeler)