---
title: "നഗ്നത പ്രദർശനം നടത്തിയെന്ന് പരാതി, പിന്നാലെ നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം; പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി"
english_title: "CPM-BJP clash in Nettayam following complaint of nudity exhibition activists clash with police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354289/cpm-bjp-clash-in-nettayam-following-complaint-of-nudity-exhibition-activists-clash-with-police"
published_at: "2026-04-20T07:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e588a0d6594_clash.jpg"
keywords: []
---

# നഗ്നത പ്രദർശനം നടത്തിയെന്ന് പരാതി, പിന്നാലെ നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം; പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയം മലമുകളിൽ വൻ സംഘർഷം. ബി ജെ പി - സി പി എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയം മലമുകളിൽ വൻ സംഘർഷം. ബി ജെ പി - സി പി എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.

യുവതിഇന്നലെ രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്‍റെ ഭാര്യയാണ് പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് വാഹനം അടക്കം തടഞ്ഞുവെച്ചെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടരുകയായിരുന്നു. സി പി എമ്മിന് അനുകൂലമായാണ് പൊലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും കമ്പ് എറിയലും നടന്നതോടെ സംഘർഷം രൂക്ഷമായി. ഒരു പൊലീസുകാരന്‍റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് ചെയ്തതോടെ പ്രവർത്തകർ ചിതറിയോടിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354289/cpm-bjp-clash-in-nettayam-following-complaint-of-nudity-exhibition-activists-clash-with-police)