---
title: "തൃശൂര്‍ വെളുത്തൂരില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; 25കാരന് കുത്തേറ്റു, രണ്ടുപേര്‍ പിടിയില്‍"
english_title: "Clashes between youths in Veluthur Thrissur 25-year-old stabbed two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354288/clashes-between-youths-in-veluthur-thrissur-25-year-old-stabbed-two-arrested"
published_at: "2026-04-20T07:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e585bd13302_attack.jpg"
keywords: []
---

# തൃശൂര്‍ വെളുത്തൂരില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; 25കാരന് കുത്തേറ്റു, രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** തൃശൂര്‍: വെളുത്തൂരില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. 25 വയസുകാരനായ പടിഞ്ഞാറേക്കോട്ട സ്വദേശി ഡെല്‍ജോയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ തോളിനാണ് കുത്തേറ്റത്.

## Article Content

തൃശൂര്‍: വെളുത്തൂരില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. 25 വയസുകാരനായ പടിഞ്ഞാറേക്കോട്ട സ്വദേശി ഡെല്‍ജോയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ തോളിനാണ് കുത്തേറ്റത്.

സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവരാമപുരം ഉന്നതിയിലെ പൊന്മാണി എന്ന് വിളിപ്പേരുള്ള ഇനോസ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും 19 വയസാണ്.

ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. അരിമ്പൂര്‍ നമ്പൂര്‍ക്കാവ് ക്ഷേത്ര മൈതാനത്തുവെച്ചാണ് വാക്കുതര്‍ക്കമുണ്ടായത്. ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ. അയ്യന്തോളിലും പടിഞ്ഞാറേക്കോട്ടയിലുമുള്ള സംഘങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഉടനടി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354288/clashes-between-youths-in-veluthur-thrissur-25-year-old-stabbed-two-arrested)