---
title: " വടകര തിരുവള്ളൂർ ചാനിയംകടവിൽ സിപിഎം പ്രവർത്തകനു നേരെ  ലീഗ്  ആക്രമണം ; യുവാവിന് ഗുരുതര പരിക്ക്"
english_title: "Muslim League attacks CPM worker at Chaniyamkadavil, Thiruvallur, Vadakara; Youth seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354283/muslim-league-attacks-cpm-worker-at-chaniyamkadavil-thiruvallur-vadakara-youth-seriously-injured"
published_at: "2026-04-20T00:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e529a020683_chaniyam_kadavu_atteck.jpg"
keywords: []
---

#  വടകര തിരുവള്ളൂർ ചാനിയംകടവിൽ സിപിഎം പ്രവർത്തകനു നേരെ  ലീഗ്  ആക്രമണം ; യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട് : ** വടകരയ്ക്ക് അടുത്ത് തിരുവള്ളൂർ ചാനിയംകടവിൽ സിപിഎം പ്രവർത്തകന് നേരെ മിന്നലാക്രമണം. യുവാവിന് സാരയായ പരിക്ക്. ചാനിയം കടവിലെ കൊടക്കാട്ട് ശ്രീജിത്തിനെയാണ് അക്രമിച്ചത്. അക്രമത്തിന് പിന്നിൽ മുസ്സിം ലീഗ് പ്രവർത്തകരാണെന്ന് സിപിഐ എം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട് : ** വടകരയ്ക്ക് അടുത്ത് തിരുവള്ളൂർ ചാനിയംകടവിൽ സിപിഎം പ്രവർത്തകന് നേരെ മിന്നലാക്രമണം. യുവാവിന് സാരയായ പരിക്ക്. ചാനിയം കടവിലെ കൊടക്കാട്ട് ശ്രീജിത്തിനെയാണ് അക്രമിച്ചത്. അക്രമത്തിന് പിന്നിൽ മുസ്സിം ലീഗ് പ്രവർത്തകരാണെന്ന് സിപിഐ എം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഒരു സംഘം ലീഗ് പ്രവർത്തകർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രദേശത്ത് കൂടുതൽ ആക്രമണം നടക്കുന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354283/muslim-league-attacks-cpm-worker-at-chaniyamkadavil-thiruvallur-vadakara-youth-seriously-injured)