---
title: "ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു"
english_title: "Jeep falls into gorge in Idukki two people including a six-month-old child die"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354270/jeep-falls-into-gorge-in-idukki-two-people-including-a-six-month-old-child-die"
published_at: "2026-04-19T21:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4f70434d7a_accident.jpg"
keywords: []
---

# ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

> **Lead Summary:** ഇടുക്കി: ഇടുക്കി നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ ചെമ്മഞ്ചിയിൽ നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൻറെ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. 50 അടി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു.

## Article Content

ഇടുക്കി: ഇടുക്കി നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ ചെമ്മഞ്ചിയിൽ നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൻറെ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. 50 അടി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു.

ഡബിൾ കട്ടിങ്ങിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയ ആളുകൾ വിവാഹശേഷം സമീപത്തെ വിനോദസഞ്ചാരകേന്ദ്രമായ ആയ സെൻ്റ് തോമസ് മൌണ്ടില്‍ സന്ദർശിച്ചിട്ട് തിരികെ ഇറങ്ങി വരുന്ന വഴിക്ക് നിയന്ത്രണം വിട്ടാണ് ജീപ്പ് മറിഞ്ഞത്. കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.

പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങളിലും മറ്റും പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡബിൾ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിചയ കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354270/jeep-falls-into-gorge-in-idukki-two-people-including-a-six-month-old-child-die)