---
title: "കളിചിരികൾക്കിടെ അപകടം; സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു"
english_title: "An eight-year-old boy who was undergoing treatment after falling from a staircase died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354254/an-eight-year-old-boy-who-was-undergoing-treatment-after-falling-from-a-staircase-died"
published_at: "2026-04-19T17:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4c4d8a1671_An_eight-year-old_boy_who_was_undergoing_treatment_after_falling_from_a_staircase_died.jpg"
keywords: []
---

# കളിചിരികൾക്കിടെ അപകടം; സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പിൽ വീടിന്റെ സ്റ്റെയർകേസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് എം. സജീറിന്റെയും മൂബീനയുടെയും മകൻ ടി. അബ്ദുൾ വാഹിദാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വാഹിദ്, പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

## Article Content

കണ്ണൂർ: തളിപ്പറമ്പിൽ വീടിന്റെ സ്റ്റെയർകേസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് എം. സജീറിന്റെയും മൂബീനയുടെയും മകൻ ടി. അബ്ദുൾ വാഹിദാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വാഹിദ്, പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

ഏപ്രിൽ 16നാണ് വീട്ടിൽ വെച്ച് വാഹി് അപകടത്തിൽപെട്ടത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.15ഓടെയാണ് അന്ത‍്യം സംഭവിച്ചത്. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടു നൽകി. മുഹമ്മദ് ഷസിൽ, ആലിയ മെഹ്സിന്‍ എന്നിവരാണ് സഹോദരങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354254/an-eight-year-old-boy-who-was-undergoing-treatment-after-falling-from-a-staircase-died)