---
title: " തിന്നാൽ മടുക്കില്ല...: നാളെ ഉച്ചയ്ക്ക് മീൻ പൊരിക്കുമ്പോൾ ഈ രീതി പരീക്ഷിക്കൂ ...."
english_title: "Fried fish recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354250/fried-fish-recipe"
published_at: "2026-04-19T17:11:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4bf6ceca06_fish.jpg"
keywords: []
---

#  തിന്നാൽ മടുക്കില്ല...: നാളെ ഉച്ചയ്ക്ക് മീൻ പൊരിക്കുമ്പോൾ ഈ രീതി പരീക്ഷിക്കൂ ....

> **Lead Summary:** **** നല്ല മീൻ കഷ്ണങ്ങൾ, എരിവുള്ള മസാലയിൽ കുളിപ്പിച്ച് വെളിച്ചെണ്ണയിൽ മൊരിഞ്ഞു വരുമ്പോൾ കിട്ടുന്ന ആ സുഗന്ധം കൊതിപ്പിക്കാത്തവരായി ആരുമുണ്ടാകില്ല. അധികം ചേരുവകളില്ലാതെ വീട്ടിൽ തന്നെ സിമ്പിളായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഫിഷ് ഫ്രൈ റെസിപ്പി ഇതാ...**

## Article Content

**** നല്ല മീൻ കഷ്ണങ്ങൾ, എരിവുള്ള മസാലയിൽ കുളിപ്പിച്ച് വെളിച്ചെണ്ണയിൽ മൊരിഞ്ഞു വരുമ്പോൾ കിട്ടുന്ന ആ സുഗന്ധം കൊതിപ്പിക്കാത്തവരായി ആരുമുണ്ടാകില്ല. അധികം ചേരുവകളില്ലാതെ വീട്ടിൽ തന്നെ സിമ്പിളായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഫിഷ് ഫ്രൈ റെസിപ്പി ഇതാ...**

ആവശ്യമായ സാധനങ്ങൾ:**

*മീൻ: ½ കിലോ (നെയ്മീൻ, ആവോലി, കരിമീൻ അല്ലെങ്കിൽ അയല - ഏതായാലും നല്ലതാണ്)*

*മുളകുപൊടി: 1½ - 2 ടേബിൾ സ്പൂൺ (എരിവ് അനുസരിച്ച്)*

*മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ*

*കുരുമുളക് പൊടി: 1 ടീസ്പൂൺ (നല്ല മണം കിട്ടാൻ)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*പെരുംജീരകം പൊടിച്ചത്: ½ ടീസ്പൂൺ (ഒരു പ്രത്യേക രുചിക്ക്)*

*നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി: 1 ടേബിൾ സ്പൂൺ*

*കറിവേപ്പില: രണ്ട് തണ്ട്*

*വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്*

*ഉപ്പ്: പാകത്തിന്*

**തയ്യാറാക്കുന്ന വിധം:**

ഒരു ചെറിയ പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പെരുംജീരകം പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ അല്പം വെള്ളം ചേർത്ത് നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക.

ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങളിൽ ഈ മസാല നന്നായി തേച്ചുപിടിപ്പിക്കുക. മീൻ കഷ്ണങ്ങളിൽ വരകൾ ഇട്ടിട്ടുണ്ടെങ്കിൽ അതിനുള്ളിലേക്കും മസാല തേക്കാൻ ശ്രദ്ധിക്കണം. ഇത് ചുരുങ്ങിയത് 30 മിനിറ്റ് എങ്കിലും വെക്കുക (ഫ്രിഡ്ജിൽ വെച്ചാൽ മസാല നന്നായി പിടിക്കും.

പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണയിൽ വറുത്താലാണ് യഥാർത്ഥ രുചി ലഭിക്കുക.

എണ്ണ ചൂടാകുമ്പോൾ കുറച്ച് കറിവേപ്പില എണ്ണയിലേക്ക് ഇടുക (ഇത് നല്ല മണം നൽകും). മസാല പുരട്ടി വെച്ച മീൻ കഷ്ണങ്ങൾ പാനിലേക്ക് വെക്കുക. 

ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ ശ്രദ്ധാപൂർവ്വം മറിച്ചിടുക. രണ്ടു വശവും നല്ല ബ്രൗൺ നിറമായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റാം.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354250/fried-fish-recipe)