---
title: " ശമ്പളം കേട്ടാൽ ഞെട്ടും ....! ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം: ഇന്ത്യൻ ബാങ്കിൽ വൻ റിക്രൂട്ട്‌മെന്റ്"
english_title: "Massive recruitment in Indian Bank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354247/massive-recruitment-in-indian-bank"
published_at: "2026-04-19T17:00:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4bd1e8d7e8_aply.jpg"
keywords: []
---

#  ശമ്പളം കേട്ടാൽ ഞെട്ടും ....! ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം: ഇന്ത്യൻ ബാങ്കിൽ വൻ റിക്രൂട്ട്‌മെന്റ്

> **Lead Summary:** **** ബാങ്കിംഗ് മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി ഇന്ത്യൻ ബാങ്ക്. ഇന്ത്യൻ ബാങ്കിൽ സ്‍പെഷലിസ്റ്റ് ഓഫീസറാകാൻ ഉദ്യോ​ഗാ‌‍‍ർത്ഥികൾക്ക് സുവർണാവസരം. സീനിയ‌ർ മാനേജർ, മാനേജർ എന്നീ തസ്തികകളിൽ 350 ഒഴിവുകളാണുള്ളത്. ഇന്ത്യൻ ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രവേശിച്ച് പ്രവൃത്തിപരിചയമുള്ള ഉദ്യോ​ഗാ‍ർത്ഥികൾക്ക് ഏപ്രിൽ 28വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

## Article Content

**** ബാങ്കിംഗ് മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി ഇന്ത്യൻ ബാങ്ക്. ഇന്ത്യൻ ബാങ്കിൽ സ്‍പെഷലിസ്റ്റ് ഓഫീസറാകാൻ ഉദ്യോ​ഗാ‌‍‍ർത്ഥികൾക്ക് സുവർണാവസരം. സീനിയ‌ർ മാനേജർ, മാനേജർ എന്നീ തസ്തികകളിൽ 350 ഒഴിവുകളാണുള്ളത്. ഇന്ത്യൻ ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രവേശിച്ച് പ്രവൃത്തിപരിചയമുള്ള ഉദ്യോ​ഗാ‍ർത്ഥികൾക്ക് ഏപ്രിൽ 28വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

സീനിയ‌ർ മാനേജർ (സ്കെയിൽ 3) വിഭാ​ഗത്തിൽ 75 ഒഴിവുകളും മാനേജർ (സ്കെയിൽ 2) വിഭാഗത്തിൽ 260 ഒഴിവുകളുമുണ്ട്. അസിസ്റ്റന്റ് മാനേജർ (സ്കെയിൽ 1) വിഭാഗത്തിൽ 15 ഒഴിവാണുള്ളത്. ക്രെഡിറ്റ് ഓഫിസർ/ഫിനാൻസ് ഓഫിസർ/എഫ്എ (250 ഒഴിവ്), കംപ്യൂട്ടർ/ഐടി എൻജിനീയർ (25), റിസ്ക് ഓഫിസർ (15), സിസിഡി /മാർക്കറ്റിങ് (10), ചാർട്ടേഡ് അക്കൗണ്ടന്റ് (10), സെക്യൂരിറ്റി (10), എച്ച്ആർ/പഴ്സനേൽ (10), ഡീലർ/ ഫോറെക്സ് ഓഫിസർ (5), ട്രഷറി (5), ആർക്കിടെക്ട്/എൻജിനീയർ (5), വെൽത്ത് മാനേജർ (5) എന്നീ സ്പെഷലൈസേഷൻ/കേഡറുകളിലാണ് അവസരം.

യോഗ്യരായ ഉദ്യോ​ഗാ‌ർത്ഥികളെ ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. ജനറൽ വിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗാ‌ർത്ഥികൾ അപേക്ഷയോടൊപ്പം 1000 രൂപയും പട്ടികവിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗാർത്ഥികൾ 175 രൂപയും അപേക്ഷാ ഫീസായി ഓൺലൈനായി അടയ്ക്കേണ്ടതാണ്.

അസിസ്റ്റന്റ് മാനേജർ (സ്‌കെയിൽ ഒന്ന്) 48,400-85,920 രൂപ, മാനേജർ (സ്‌കെയിൽ രണ്ട്) 64,820-93,960 രൂപ, സീനിയർ മാനേജർ (സ്‌കെയിൽ മൂന്ന്) 85,920-1,05,280 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോ​ഗിക സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354247/massive-recruitment-in-indian-bank)