---
title: "രുചിയിൽ വില്ലനാണ് ഈ മട്ടൻ ചാപ്‌സ്! പെർഫെക്ട് മട്ടൻ റെസിപ്പി"
english_title: "These mutton chops are a real treat in taste! Perfect mutton recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354235/these-mutton-chops-are-a-real-treat-in-taste-perfect-mutton-recipe"
published_at: "2026-04-19T15:52:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4acfb191e7_wqesdxc.jpg"
keywords: []
---

# രുചിയിൽ വില്ലനാണ് ഈ മട്ടൻ ചാപ്‌സ്! പെർഫെക്ട് മട്ടൻ റെസിപ്പി

> **Lead Summary:** **[** നാവിൽ കൊതിയൂറുന്ന രുചിയിൽ ഒരു നാടൻ മട്ടൻ ചാപ്‌സ്! നല്ല എരിവും മസാലയും പാകത്തിന് പിടിച്ച്, വെണ്ണപോലെ വെന്ത മട്ടൻ കഷണങ്ങൾ. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം കഴിക്കാൻ ഇതിലും മികച്ചൊരു കോമ്പിനേഷൻ വേറെയില്ല. ലളിതമായ ചേരുവകൾ കൊണ്ട് റെസ്റ്റോറന്റ് സ്റ്റൈലിൽ എങ്ങനെ വീട്ടിൽ മട്ടൻ ചാപ്‌സ് തയ്യാറാക്കാം എന്ന് നോക്കാം.**

## Article Content

**[** നാവിൽ കൊതിയൂറുന്ന രുചിയിൽ ഒരു നാടൻ മട്ടൻ ചാപ്‌സ്! നല്ല എരിവും മസാലയും പാകത്തിന് പിടിച്ച്, വെണ്ണപോലെ വെന്ത മട്ടൻ കഷണങ്ങൾ. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം കഴിക്കാൻ ഇതിലും മികച്ചൊരു കോമ്പിനേഷൻ വേറെയില്ല. ലളിതമായ ചേരുവകൾ കൊണ്ട് റെസ്റ്റോറന്റ് സ്റ്റൈലിൽ എങ്ങനെ വീട്ടിൽ മട്ടൻ ചാപ്‌സ് തയ്യാറാക്കാം എന്ന് നോക്കാം.**

ആവശ്യമായ സാധനങ്ങൾ**

*മട്ടൻ ചാപ്സ്: 500 ഗ്രാം*

*സവാള: 3 എണ്ണം *

*തക്കാളി: 1 എണ്ണം *

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*പച്ചമുളക്: 3-4 എണ്ണം *

*കറിവേപ്പില: 2 തണ്ട്*

*വെളിച്ചെണ്ണ: ആവശ്യത്തിന്*

*മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ*

*മുളകുപൊടി: 1 ടേബിൾ സ്പൂൺ*

*മല്ലിപ്പൊടി: 1 ½ ടേബിൾ സ്പൂൺ*

*ഗരം മസാല: 1 ടീസ്പൂൺ*

*കുരുമുളക് പൊടി: 1 ടീസ്പൂൺ*

*പെരുംജീരകം പൊടി: ½ ടീസ്പൂൺ*

*ഉപ്പ്: ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം:**

മട്ടൻ കഷണങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് അല്പം മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക 

ഒരു ചീനച്ചട്ടിയിലോ മൺചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും ചേർക്കുക. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വഴറ്റുക. സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. തീ കുറച്ച് വെച്ച ശേഷം മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, പെരുംജീരകം പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് തക്കാളി ചേർത്ത് ഉടയുന്നത് വരെ വഴറ്റുക.

മസാല നന്നായി റെഡിയായി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന മട്ടൻ കഷണങ്ങൾ (വെള്ളത്തോടൊപ്പം) ഇതിലേക്ക് ചേർക്കുക. മസാല മട്ടനിൽ നന്നായി പിടിക്കുന്നത് വരെ ചെറിയ തീയിൽ വേവിക്കുക. ചാറ് കുറുകി വരുമ്പോൾ ആവശ്യമെങ്കിൽ കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഒന്ന് ചൂടാക്കി വാങ്ങാം.

അല്പം കുരുമുളക് പൊടിയും ഫ്രഷ് കറിവേപ്പിലയും ഒരു തുള്ളി വെളിച്ചെണ്ണയും മുകളിൽ തൂവി ഇറക്കി വെക്കാം.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354235/these-mutton-chops-are-a-real-treat-in-taste-perfect-mutton-recipe)