---
title: "ആലുവയിൽ എടിഎം കൗണ്ടറിൽ 'അതിഥി'യായി മൂർഖൻ"
english_title: "Cobra becomes 'guest' at ATM counter in Aluva"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354233/cobra-becomes-guest-at-atm-counter-in-aluva"
published_at: "2026-04-19T15:38:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4aba6ec856_vdxv.jpg"
keywords: []
---

# ആലുവയിൽ എടിഎം കൗണ്ടറിൽ 'അതിഥി'യായി മൂർഖൻ

> **Lead Summary:** കൊച്ചി:**[ **ആലുവ പറവൂർ കവലയിലെ എസ്‌ബിഐ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ പണം പിൻവലിക്കാനെത്തിയ ആളാണ് എടിഎം മെഷീന് താഴെ പാമ്പിനെ കണ്ടത്. ഇയാൾ ഉടൻ തന്നെ പുറത്തിറങ്ങി വിവരം പരിസരവാസികളെ അറിയിച്ചു.

## Article Content

കൊച്ചി:**[ **ആലുവ പറവൂർ കവലയിലെ എസ്‌ബിഐ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ പണം പിൻവലിക്കാനെത്തിയ ആളാണ് എടിഎം മെഷീന് താഴെ പാമ്പിനെ കണ്ടത്. ഇയാൾ ഉടൻ തന്നെ പുറത്തിറങ്ങി വിവരം പരിസരവാസികളെ അറിയിച്ചു.

പാമ്പിനെ കൊല്ലാൻ ശ്രമം നടന്നുവെങ്കിലും നിയമപ്രശ്നങ്ങൾ ഭയന്ന് ആ നീക്കം ഉപേക്ഷിച്ചു. പോലീസിൽ വിവരമറിയിച്ചെങ്കിലും വൈകിട്ട് നാല് മണിയോടെ പാമ്പ് സ്വയം പുറത്തിറങ്ങി സമീപത്തെ പറമ്പിലേക്ക് പോയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. ഇതിനിടെ രണ്ട് മണിക്കൂറോളം എടിഎമ്മിന്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുകയും നിരവധി ഇടപാടുകാർ മടങ്ങുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354233/cobra-becomes-guest-at-atm-counter-in-aluva)