---
title: "'കൈകൾ വിറച്ചില്ലേ.....'; 11 വയസ്സുള്ള ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്"
english_title: "Father kills 11-year-old twin sisters by slitting their throats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354231/father-kills-11-year-old-twin-sisters-by-slitting-their-throats"
published_at: "2026-04-19T15:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4a92071b94_Father_kills_11-year-old_twin_sisters_by_slitting_their_throats.jpg"
keywords: []
---

# 'കൈകൾ വിറച്ചില്ലേ.....'; 11 വയസ്സുള്ള ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

> **Lead Summary:** ലക്നൗ: ഉത്തർപ്രദേശിലെ കാൻപൂരിൽ 11 വയസ്സുള്ള ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. മെഡിക്കൽ റെപ്രസെന്റേറ്റീവായ ശശി രഞ്ജൻ മിശ്രയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

## Article Content

ലക്നൗ: ഉത്തർപ്രദേശിലെ കാൻപൂരിൽ 11 വയസ്സുള്ള ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. മെഡിക്കൽ റെപ്രസെന്റേറ്റീവായ ശശി രഞ്ജൻ മിശ്രയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വി​വ​രം അ​റി​ഞ്ഞ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് ക​ഴു​ത്ത് അ​റു​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. ശ​ശി ര​ഞ്ജ​ൻ മി​ശ്ര കു​ടും​ബ​ത്തോ​ടൊ​പ്പം കി​ഡ് വാ​യ് ന​ഗ​റി​ലെ അ​പ്പാ​ർ​ട്ട്മെ​ൻറി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​ര​ട്ട കു​ട്ടി​ക​ൾ​ക്കു പു​റ​മെ ആ​റു​വ​യ​സു​ള്ള ഒ​രു മ​ക​നും ഇ​യാ​ൾ​ക്കു​ണ്ട്.കൊ​ല​യ്ക്ക് പി​ന്നി​ൽ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ​യാ​ളു​ടെ ഭാ​ര്യ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കൊ​ല​ന​ട​ന്ന​ത് താ​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പൊലീ​സി​ൽ മൊ​ഴി ന​ൽ​കി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354231/father-kills-11-year-old-twin-sisters-by-slitting-their-throats)