---
title: "മയക്കുമരുന്ന് വിൽപനയ്ക്കിടെ 'കൈയോടെ' പൊക്കി!  കോഴിക്കോട് പയ്യോളിയിൽ  യുവാവ് പിടിയിൽ"
english_title: "Drug bust in Kozhikode's Payyoli; Youth arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354217/drug-bust-in-kozhikodes-payyoli-youth-arrested"
published_at: "2026-04-19T14:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4a026f100e_ganja.jpg"
keywords: []
---

# മയക്കുമരുന്ന് വിൽപനയ്ക്കിടെ 'കൈയോടെ' പൊക്കി!  കോഴിക്കോട് പയ്യോളിയിൽ  യുവാവ് പിടിയിൽ

> **Lead Summary:** കോഴിക്കോട് : പയ്യോളിയിൽ മയക്കുമരുന്ന് വേട്ട. തുറയൂർ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 8 ഗ്രാം മെത്താംഫിറ്റാമിനും കഞ്ചാവും കണ്ടെത്തി.

## Article Content

കോഴിക്കോട് : പയ്യോളിയിൽ മയക്കുമരുന്ന് വേട്ട. തുറയൂർ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 8 ഗ്രാം മെത്താംഫിറ്റാമിനും കഞ്ചാവും കണ്ടെത്തി.

കൊയിലാണ്ടി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് കൊയിലാണ്ടി എക്സൈസ് പരിശോധന നടത്തിയത്. നേരത്തെ കാസർഗോഡ് കുമ്പളയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. മംഗലാപുരം ഉള്ളാൾ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രിദി (28) ആണ് അറസ്റ്റിലായത്. പൊലീസിന്റെ മിന്നൽ പരിശോധനക്കിടെ ആയിരുന്നു അറസ്റ്റ്.

മുട്ടത്തെ നാഷണൽ ഹൈവേ 66ന് സമീപം വെച്ചാണ് ശനിയാഴ്ച പുലർച്ചെ 12.10 ഓടെ ഇയാൾ പിടിയിലായത്. മറ്റൊരു കേസിലെ പ്രതികളെ തിരയുന്നതിനിടയിലാണ് കുമ്പള സബ് ഇൻസ്‌പെക്ടർ സനീത് സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുട്ടം സർവീസ് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ അഫ്രിദിയെ കണ്ടത്.

സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇയാള്‍ പൊലീസ് വാഹനത്തിന്റെ വെളിച്ചം കണ്ടതും സ്കൂട്ടറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. പിന്നാലെ പൊലീസ് പിടികൂടി നടത്തിയ ദേഹപരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354217/drug-bust-in-kozhikodes-payyoli-youth-arrested)