---
title: " മന്തി ഫാൻസ്‌ ഇവിടെ കമോൺ ....ഇനി വീട്ടിലും ഉണ്ടാക്കാം....! കിടിലം മന്തി റെസിപ്പി ഇതാ ...."
english_title: "Manthi recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354200/manthi-recipe-new"
published_at: "2026-04-19T13:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e491f561bcd_manthi.jpg"
keywords: []
---

#  മന്തി ഫാൻസ്‌ ഇവിടെ കമോൺ ....ഇനി വീട്ടിലും ഉണ്ടാക്കാം....! കിടിലം മന്തി റെസിപ്പി ഇതാ ....

> **Lead Summary:** ** **ചിക്കൻ മന്തി ഇഷ്ടമില്ലാത്ത ആരും തന്നെ ഇന്നില്ല . എപ്പോൾ കിട്ടിയാലും മന്തി വേണ്ടെന്ന് ആരും പറയില്ല . കടകളിലെ മന്തി കഴിച്ചാൽ മാത്രം മതിയോ? ഇടയ്ക്ക് വീട്ടിലും ഒന്ന് ഉണ്ടാക്കി നോക്കേണ്ടേ? എന്നാൽ അടിപൊളി മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ..**

## Article Content

** **ചിക്കൻ മന്തി ഇഷ്ടമില്ലാത്ത ആരും തന്നെ ഇന്നില്ല . എപ്പോൾ കിട്ടിയാലും മന്തി വേണ്ടെന്ന് ആരും പറയില്ല . കടകളിലെ മന്തി കഴിച്ചാൽ മാത്രം മതിയോ? ഇടയ്ക്ക് വീട്ടിലും ഒന്ന് ഉണ്ടാക്കി നോക്കേണ്ടേ? എന്നാൽ അടിപൊളി മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ..**

ആവശ്യമായ സാധനങ്ങൾ:**

*ചിക്കൻ: 1 കിലോ (വലിയ കഷ്ണങ്ങളാക്കിയത്)*

*ബസുമതി അരി: 3 കപ്പ് (കുതിർത്തത്)*

*മന്തി മസാല: 2 ടേബിൾ സ്പൂൺ (കടയിൽ ലഭിക്കുന്നത് അല്ലെങ്കിൽ ഏലം, പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ പൊടിച്ചത്)*

*കുരുമുളക് പൊടി: 1 ടീസ്പൂൺ*

*മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ*

*സവാള: 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)*

*പച്ചമുളക്: 4-5 എണ്ണം*

*ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*ഉണക്കനാരങ്ങ : 2 എണ്ണം*

*എണ്ണ/നെയ്യ്: ആവശ്യത്തിന്*

*ഉപ്പ്: പാകത്തിന്*

*കൽക്കരി : ചെറിയൊരു കഷ്ണം (സ്മോക്കി ഫ്ലേവറിന്)*

**തയ്യാറാക്കുന്ന വിധം:**

1- ആദ്യം തന്നെ ചിക്കൻ കഷ്ണങ്ങളിൽ വരകൾ ഇട്ടതിനുശേഷം അതിൽ മന്തി മസാല, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ്, അല്പം എണ്ണ എന്നിവ ചേർത്ത് നന്നായി പുരട്ടി വെക്കുക. ഇത് ചുരുങ്ങിയത് 1 മണിക്കൂറെങ്കിലും വെക്കുന്നത് നല്ലതാണ്.

പിന്നീട് ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ തിരിച്ചും മറിച്ചും ഇട്ട് പകുതി വേവാകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക. (പൂർണ്ണമായും വേവണ്ടതില്ല, ബാക്കി ചോറിനൊപ്പം വേവുന്നതാണ്). ശേഷം ഒരു വലിയ പാത്രത്തിൽ എണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക.

ഇതിലേക്ക് ഉണക്കനാരങ്ങ, അല്പം മന്തി മസാല എന്നിവ ചേർക്കുക. പിന്നീട് 3 കപ്പ് അരിക്ക് ഏകദേശം 4½ മുതൽ 5 കപ്പ് വരെ വെള്ളം എന്ന കണക്കിൽ ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം തിളച്ചു വരുമ്പോൾ കുതിർത്തു വെച്ച അരി ഇതിലേക്ക് ഇടുക.

2 - ദം ചെയ്യാം:

അരി പകുതി വെന്തു വെള്ളം കുറഞ്ഞു വരുമ്പോൾ, നേരത്തെ ഫ്രൈ ചെയ്തു വെച്ച ചിക്കൻ കഷ്ണങ്ങൾ ചോറിന് മുകളിലായി നിരത്തി വെക്കുക. പാത്രം നന്നായി അടച്ചു വെച്ച് (അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് നല്ലതാണ്) തീ കുറച്ച് 15-20 മിനിറ്റ് വേവിക്കുക.

സ്മോക്കി ഫ്ലേവർ നൽകാൻ (പ്രധാനം):

മന്തി തയ്യാറായ ശേഷം തീ അണയ്ക്കുക. ഒരു ചെറിയ പാത്രത്തിൽ കത്തിച്ച കൽക്കരി കഷ്ണം വെച്ച് അത് മന്തിയുടെ നടുവിൽ ഇറക്കി വെക്കുക. കൽക്കരിക്ക് മുകളിൽ അല്പം എണ്ണയോ നെയ്യോ ഒഴിക്കുക. പുക വരുമ്പോൾ ഉടൻ തന്നെ പാത്രം അടച്ചു വെക്കുക. 5 മിനിറ്റിനു ശേഷം പാത്രം തുറക്കാം.

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354200/manthi-recipe-new)