---
title: "കേരഫെഡ് മുൻ ചെയർമാൻ വി.പി. ശശീന്ദ്രൻ അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ"
english_title: "Former Kerafed Chairman V.P. Saseendran passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354191/former-kerafed-chairman-vp-saseendran-passes-away"
published_at: "2026-04-19T13:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e48a4239cdd_Former_Kerafed_Chairman_V.P.jpg"
keywords: []
---

# കേരഫെഡ് മുൻ ചെയർമാൻ വി.പി. ശശീന്ദ്രൻ അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ

> **Lead Summary:** **കൊച്ചി: [** കേരഫെഡ് മുൻ ചെയർമാനും സി.പി.ഐ.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി. ശശീന്ദ്രൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം സജീവമായി രംഗത്തുണ്ടായിരുന്ന അദ്ദേഹം അശമന്നൂർ മേതല സ്വദേശിയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. രാജീവും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജില്ലയിലും പെരുമ്പാവൂർ മേഖലയിലും പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ വി.പി. ശശീന്ദ്രൻ വഹിച്ച പങ്കും നിർണായകമായിരുന്നു.

## Article Content

**കൊച്ചി: [** കേരഫെഡ് മുൻ ചെയർമാനും സി.പി.ഐ.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി. ശശീന്ദ്രൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം സജീവമായി രംഗത്തുണ്ടായിരുന്ന അദ്ദേഹം അശമന്നൂർ മേതല സ്വദേശിയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. രാജീവും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജില്ലയിലും പെരുമ്പാവൂർ മേഖലയിലും പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ വി.പി. ശശീന്ദ്രൻ വഹിച്ച പങ്കും നിർണായകമായിരുന്നു.

എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, എകെജി മെമ്മോറിയൽ എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, സിപിഎം പെരുമ്പാവൂർ ഏരിയ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദനവും നേരിട്ടിട്ടുണ്ട്. പെരുമ്പാവൂർ മുൻ ഏരിയ സെക്രട്ടറിയായും ബ്ലോക്ക് പഞ്ചായത്ത് അംഗമായും അശമന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റായും, കള്ളുഷാപ്പ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായും, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗമായും, പിആർ ശിവൻ സാംസ്കാരിക പഠനകേന്ദ്രം പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓടത്താലി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

ഭാര്യ: പരേതയായ അജിതകുമാരി (മൂവാറ്റുപുഴ പ്ലാപ്പിള്ളിമഠം കുടുംബാംഗം, വിരമിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: ബിനിൽരാജ് (ഫെഡറൽ ബാങ്ക് അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റ്), ലക്ഷ്മി ലത (ഫെഡറൽ ബാങ്ക്, കീഴില്ലം). മരുമക്കൾ: സുനിത (ഇഎസ്ഐ, ചാലക്കുടി), ബി അരുൺ (ഫെഡറൽ ബാങ്ക്, അങ്കമാലി).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354191/former-kerafed-chairman-vp-saseendran-passes-away)