---
title: "'നാറാത്തത് നാറും'; തിരുവനന്തപുരം നഗരസഭാ  ജനജീവിതം ദുസ്സഹമാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി"
english_title: "'What doesn't stink will stink'; Minister V. Sivankutty says Thiruvananthapuram Municipality should not make people's lives miserable"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354173/What-doesn't-stink-will-stink';-Minister-V.-Sivankutty-says-Thiruvananthapuram-Municipality-should-not-make-people's-lives-miserable-new"
published_at: "2026-04-19T11:39:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e47207133f2_sefdwsef.jpg"
keywords: []
---

# 'നാറാത്തത് നാറും'; തിരുവനന്തപുരം നഗരസഭാ  ജനജീവിതം ദുസ്സഹമാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** > തിരുവനന്തപുരം: **[**നഗരസഭയുടെ പ്രവർത്തനം പൂർണ്ണമായും അവതാളത്തിലെന്ന് മന്ത്രി വി. ശിവൻകുട്ടി. "നാറാത്തത് നാറുമെന്നായിരുന്നു" മന്ത്രിയുടെ പ്രതികരണം. നഗരത്തിൽ മാലിന്യ നിർമാർജനം പാളിയെന്നും തെരുവുനായ ശല്യം വർധിച്ചെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

> തിരുവനന്തപുരം: **[**നഗരസഭയുടെ പ്രവർത്തനം പൂർണ്ണമായും അവതാളത്തിലെന്ന് മന്ത്രി വി. ശിവൻകുട്ടി. "നാറാത്തത് നാറുമെന്നായിരുന്നു" മന്ത്രിയുടെ പ്രതികരണം. നഗരത്തിൽ മാലിന്യ നിർമാർജനം പാളിയെന്നും തെരുവുനായ ശല്യം വർധിച്ചെന്നും അദ്ദേഹം ആരോപിച്ചു.

പലയിടത്തും തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും മാലിന്യനീക്കം തടസ്സപ്പെട്ടതായും മന്ത്രി പറഞ്ഞു. നഗരം പകർച്ചവ്യാധി ഭീഷണിയിലാണെന്നും ജനജീവിതം ദുസ്സഹമാക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. കുടിവെള്ളം മുടങ്ങിയതും മാലിന്യനീക്കം നിലച്ചതും സംബന്ധിച്ച വാർത്തകൾക്കിടെയാണ് മന്ത്രിയുടെ ഈ കടുത്ത വിമർശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354173/What-doesn't-stink-will-stink';-Minister-V.-Sivankutty-says-Thiruvananthapuram-Municipality-should-not-make-people's-lives-miserable-new)