---
title: "ഉരുകിത്തീരാൻ റെഡിയായിക്കോ...!  രണ്ട് ദിവസം കൂടി കടുത്ത ചൂട്; ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്"
english_title: "Extreme heat for two more days; Heatwave-like conditions warned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354160/extreme-heat-for-two-more-days-heatwave-like-conditions-warned"
published_at: "2026-04-19T10:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e464c0126a5_Extreme_heat_for_two_more_days.jpg"
keywords: []
---

# ഉരുകിത്തീരാൻ റെഡിയായിക്കോ...!  രണ്ട് ദിവസം കൂടി കടുത്ത ചൂട്; ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: [** കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കടുത്ത ചൂട് ജനജീവിതത്തെ ബാധിക്കാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

## Article Content

**തിരുവനന്തപുരം: [** കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കടുത്ത ചൂട് ജനജീവിതത്തെ ബാധിക്കാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മലയോര പ്രദേശങ്ങളിൽ ഒഴികെ ചൂട് അതികഠിനമാകുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം ജനങ്ങൾക്ക് കഠിനമായ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം എന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354160/extreme-heat-for-two-more-days-heatwave-like-conditions-warned)