---
title: "'ആര് മുഖ്യമന്ത്രിയാകണമെന്ന് 24 മണിക്കൂറുകൾകൊണ്ട് തീരുമാനമെടുക്കേണ്ട വിഷയമല്ല,  തന്റെ അഭിപ്രായം നാലാം തീയതിക്ക് ശേഷം പറയും'  "
english_title: "KMuraleedharan responded to the Chief Minister debate in the Congress."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354156/kmuraleedharan-responded-to-the-chief-minister-debate-in-the-congress"
published_at: "2026-04-19T10:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e46080b464c_murali.jpg"
keywords: []
---

# 'ആര് മുഖ്യമന്ത്രിയാകണമെന്ന് 24 മണിക്കൂറുകൾകൊണ്ട് തീരുമാനമെടുക്കേണ്ട വിഷയമല്ല,  തന്റെ അഭിപ്രായം നാലാം തീയതിക്ക് ശേഷം പറയും'  

> **Lead Summary:** ** ** കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെ മുരളീധരൻ. ചർച്ചകൾ നാലാം തീയതി കഴിഞ്ഞ് നടക്കട്ടെയെന്നും ധാരാളം സമയമുണ്ടെന്നും പ്രതികരണം. കെ സുധാകരൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കണ്ടതിലും കെ മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസ് പ്രസിഡന്റിനെ ആർക്കും കാണാൻ അവകാശമുണ്ടെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

## Article Content

** ** കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെ മുരളീധരൻ. ചർച്ചകൾ നാലാം തീയതി കഴിഞ്ഞ് നടക്കട്ടെയെന്നും ധാരാളം സമയമുണ്ടെന്നും പ്രതികരണം. കെ സുധാകരൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കണ്ടതിലും കെ മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസ് പ്രസിഡന്റിനെ ആർക്കും കാണാൻ അവകാശമുണ്ടെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

നാലാം തീയതി കഴിയുമ്പോൾ എന്ത് അഭിപ്രായം ഉണ്ടെങ്കിലും ഹൈക്കമാൻഡ് പ്രതിനിധികളുടെ മുന്നിൽ പറയാം. ധാരാളം സമയമുണ്ട്. കോൺഗ്രസ് പ്രസിഡന്റിനെ ആർക്കും കണ്ട് അഭിപ്രായം പറയാം. ആര് പറയണം ആര് പറയണ്ടയെന്ന് തീരുമാനിക്കാൻ താൻ ആളല്ലെന്ന് കെ മുരളീധരൻ പറഞ്ഞു. നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. തന്റെ അഭിപ്രായം നാലാം തീയതിക്ക് ശേഷം പറയുമെന്നും അദേഹം വ്യക്തമാക്കി.

ആര് മുഖ്യമന്ത്രിയാകണമെന്ന് 24 മണിക്കൂറുകൾകൊണ്ട് തീരുമാനമെടുക്കേണ്ട വിഷയം ഒന്നുമല്ലല്ലോയെന്ന് കെ മുരളീധരൻ‌ ചോദിച്ചു. ആര് പ്രതിപക്ഷ നേതാവിന്റെ ചർച്ചകൾ തുടങ്ങിവെക്കേണ്ടത് സിപിഐഎമ്മുകാരാണ്. ഞങ്ങൾക്ക് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കേണ്ട ചുമതല ഇത്തവണയില്ല. രണ്ട് ടേം ഞങ്ങൾ കഴിഞ്ഞു. ഇത് സിപിഐഎമ്മിന്റെ ടേമാണ്. അവരാണ് തിരഞ്ഞെടുക്കേണ്ടതെന്ന് കെ മുരളീധരൻ പറഞ്ഞു. പിണറായി സർക്കാരിന് മെയ് 28 വരെ കാലാവധിയുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിയെ കുറിച്ച് വല്ലതും പറയേണ്ടി വരുമെന്ന് കരുതിയാണോ മുഖ്യമന്ത്രി പിണറായി വിജയൻ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തതെന്ന് കെ മുരളീധരൻ ചോദിച്ചു. തമിഴ്നാട്ടിൽ കോൺഗ്രസുമായി സഖ്യം ഉണ്ടെന്നു പറയാം. പിണറായി വിജയന് ബംഗാളിൽ പോകുന്നതിന് മറ്റു തടസ്സമില്ല. അവിടെ കോൺഗ്രസുമായി സഖ്യമില്ലല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354156/kmuraleedharan-responded-to-the-chief-minister-debate-in-the-congress)