---
title: "പാന്റിന്റെ പോക്കറ്റിൽ ലതർ പൗച്ച്, ഉള്ളിൽ മാരക മയക്കുമരുന്ന്! കുമ്പളയിൽ യുവാവ് വലയിലായത് നാടകീയമായി"
english_title: "A young man was arrested with the deadly drug MDMA in Kumbala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354146/A-young-man-was-arrested-with-the-deadly-drug-MDMA-in-Kumbala-new-"
published_at: "2026-04-19T09:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e459d6b87dc_arrest_.jpg"
keywords: []
---

# പാന്റിന്റെ പോക്കറ്റിൽ ലതർ പൗച്ച്, ഉള്ളിൽ മാരക മയക്കുമരുന്ന്! കുമ്പളയിൽ യുവാവ് വലയിലായത് നാടകീയമായി

> **Lead Summary:** കാസർഗോഡ് **:**കാസർഗോഡ് കുമ്പളയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മംഗലാപുരം ഉള്ളാൾ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രിദി ആണ് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ 12.10 ഓടെ ഷിറിയ മുട്ടത്തെ നാഷണൽ ഹൈവേ 66ന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്.

## Article Content

കാസർഗോഡ് **:**കാസർഗോഡ് കുമ്പളയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മംഗലാപുരം ഉള്ളാൾ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രിദി ആണ് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ 12.10 ഓടെ ഷിറിയ മുട്ടത്തെ നാഷണൽ ഹൈവേ 66ന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്.

കുമ്പള സബ് ഇൻസ്‌പെക്ടർ സനീത് സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മറ്റൊരു കേസിലെ പ്രതികളെ തിരയുന്നതിനിടയിലാണ് മുട്ടം സർവീസ് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന അഫ്രിദിയെ കണ്ടത്. പൊലീസ് വാഹനത്തിന്റെ വെളിച്ചം കണ്ടതും സ്കൂട്ടറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച ഇയാളെ ഉദ്യോ​ഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ലതർ പൗച്ചിനുള്ളിലായിരുന്നു എംഡിഎംഎ ഉണ്ടായിരുന്നത്. 19.340 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിൽപനയ്ക്കായാണ് ഈ മയക്കുമരുന്ന് എത്തിച്ചതാണ് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടിയും പൊലീസ് പിടിച്ചെടുത്തു. ഇതിന് പുറമെ പ്രതിയുടെ പക്കൽ നിന്നും ഒരു ഐഫോൺ, ഒരു റെഡ്മി ഫോൺ എന്നിവയുൾപ്പെടെ രണ്ട് മൊബൈൽ ഫോണുകളും 400 രൂപയും പൊലീസ് കണ്ടുകെട്ടി.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354146/A-young-man-was-arrested-with-the-deadly-drug-MDMA-in-Kumbala-new-)