---
title: "യുക്രെയ്ൻ സൂപ്പർമാർക്കറ്റിൽ അതിക്രമിച്ചു കയറി വെടിവയ്പ്, അഞ്ചു പേർ കൊല്ലപ്പെട്ടു"
english_title: "Five killed in shooting at Ukraine supermarket"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354144/five-killed-in-shooting-at-ukraine-supermarket"
published_at: "2026-04-19T09:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e45708744b9_Five_killed_in_shooting_at_Ukraine_supermarket.jpg"
keywords: []
---

# യുക്രെയ്ൻ സൂപ്പർമാർക്കറ്റിൽ അതിക്രമിച്ചു കയറി വെടിവയ്പ്, അഞ്ചു പേർ കൊല്ലപ്പെട്ടു

> **Lead Summary:** കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലെ സൂപ്പർമാർക്കറ്റിൽ അതിക്രമിച്ചു കയറിയ അക്രമി ആളുകളെ ബന്ദിയാക്കിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പത്തുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അക്രമി പിന്നീട് പോലീസ് നടപടിയിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

## Article Content

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലെ സൂപ്പർമാർക്കറ്റിൽ അതിക്രമിച്ചു കയറിയ അക്രമി ആളുകളെ ബന്ദിയാക്കിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പത്തുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അക്രമി പിന്നീട് പോലീസ് നടപടിയിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.. സംഭവത്തിൽ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്‌കി സ്ഥിരീകരണം നടത്തിയിട്ടുണ്ട്. സൂപ്പർമാർക്കറ്റിൽ അക്രമി ബന്ദികളാക്കിയ നാലുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സെലൻസ്‌കി സമൂഹമാധ്യമത്തിലൂടെ കുറിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354144/five-killed-in-shooting-at-ukraine-supermarket)