---
title: "ട്രെയിനിൽ വെച്ച് മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ റിമാൻഡിൽ"
english_title: "'Sexually assaulted a journalist by sitting near her seat'; Former journalist from Kozhikode remanded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354143/sexually-assaulted-a-journalist-by-sitting-near-her-seat-former-journalist-from-kozhikode-remanded"
published_at: "2026-04-19T09:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e456324b250_arrest.jpg"
keywords: []
---

# ട്രെയിനിൽ വെച്ച് മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ റിമാൻഡിൽ

> **Lead Summary:** **കൊച്ചി : ** മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻ മാധ്യമ പ്രവർത്തകൻ റിമാൻഡിൽ . കോഴിക്കോട് ചേവായൂർ സ്വദേശി വി.ഇ. ബാലകൃഷ്ണനെയാണ് റെയിൽവേ പോലീസ് പിടികൂടിയത്.

## Article Content

**കൊച്ചി : ** മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻ മാധ്യമ പ്രവർത്തകൻ റിമാൻഡിൽ . കോഴിക്കോട് ചേവായൂർ സ്വദേശി വി.ഇ. ബാലകൃഷ്ണനെയാണ് റെയിൽവേ പോലീസ് പിടികൂടിയത്.

ഇന്ന് രാവിലെ തലശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക്  ജനശതാബ്ധി എക്‌സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിനാല് വയസ്സുള്ള മാധ്യമപ്രവർത്തകയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. 

മധ്യപ്രവർത്തകയുടെ സീറ്റിനടുത്ത് വന്നിരുന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി .യുവതി ഉടനെത്തന്നെ ഷൊർണൂർ റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു .ഉടൻ തന്നെ അയാളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354143/sexually-assaulted-a-journalist-by-sitting-near-her-seat-former-journalist-from-kozhikode-remanded)