---
title: "പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം; കുമ്പളയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with MDMA in Kumbala after trying to escape from police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354140/youth-arrested-with-mdma-in-kumbala-after-trying-to-escape-from-police"
published_at: "2026-04-19T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4538d2c914_Youth_arrested_with_MDMA_in_Kumbala_after_trying_to_escape_from_police.jpg"
keywords: []
---

# പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം; കുമ്പളയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** **കുമ്പള: [**കാസർഗോഡ് കുമ്പളയിൽ 19 ഗ്രാമിലധികം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മംഗളൂരു സ്വദേശി പൊലീസ് പിടിയിലായി. ഉള്ളാൾ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രിദിയെയാണ് കുമ്പള സബ് ഇൻസ്‌പെക്ടർ സനീത് സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ ഷിറിയ മുട്ടത്തെ ദേശീയപാതയ്ക്ക് സമീപം വെച്ചായിരുന്നു സംഭവം.

## Article Content

**കുമ്പള: [**കാസർഗോഡ് കുമ്പളയിൽ 19 ഗ്രാമിലധികം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മംഗളൂരു സ്വദേശി പൊലീസ് പിടിയിലായി. ഉള്ളാൾ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രിദിയെയാണ് കുമ്പള സബ് ഇൻസ്‌പെക്ടർ സനീത് സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ ഷിറിയ മുട്ടത്തെ ദേശീയപാതയ്ക്ക് സമീപം വെച്ചായിരുന്നു സംഭവം.

മറ്റൊരു കേസിലെ പ്രതികളെ തിരയുന്നതിനിടയിലാണ് സർവീസ് റോഡരികിൽ സ്കൂട്ടറിൽ ഇരുന്ന അഫ്രിദിയെ പൊലീസ് ശ്രദ്ധിച്ചത്. പൊലീസ് വാഹനത്തിന്റെ വെളിച്ചം കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പൗച്ചിനുള്ളിൽ നിന്നും 19.340 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, 400 രൂപ എന്നിവയും പൊലീസ് പിടിച്ചെടുത്തു. എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. എ.എസ്.ഐ അതുൽ രാം, സി.പി.ഒമാരായ സജീഷ്, മഹേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354140/youth-arrested-with-mdma-in-kumbala-after-trying-to-escape-from-police)