---
title: "അയ്യയ്യോ .... കുടുംബ ബജറ്റ് തകരും! കേരളത്തിൽ മിൽമ പാലിന്റെ വില കൂടുന്നു; ലിറ്ററിന് 6 രൂപ വരെ കൂടാൻ സാധ്യത"
english_title: "Milma milk prices likely to increase in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354133/milma-milk-prices-likely-to-increase-in-the-state"
published_at: "2026-04-19T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e44afda4602_milma.jpg"
keywords: []
---

# അയ്യയ്യോ .... കുടുംബ ബജറ്റ് തകരും! കേരളത്തിൽ മിൽമ പാലിന്റെ വില കൂടുന്നു; ലിറ്ററിന് 6 രൂപ വരെ കൂടാൻ സാധ്യത

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ഉടൻ തന്നെ മിൽമ പാലിന്റെ വില വർധിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. വില വർധനവ് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി വ്യക്തമാക്കി. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും നേരത്തെ നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും മണി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ഉടൻ തന്നെ മിൽമ പാലിന്റെ വില വർധിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. വില വർധനവ് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി വ്യക്തമാക്കി. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും നേരത്തെ നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും മണി പറഞ്ഞു.

ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മിൽമ ആസ്ഥാനത്ത് ഇവർ പ്രതിഷേധിച്ചിരുന്നു.

വില കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാർ ഉയർത്തിയത്. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള പറഞ്ഞു.

പാൽ വില കൂട്ടാൻ തീരുമാനമെടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ മിൽമയുടെ അപേക്ഷ സർക്കാർ നിഷേധിക്കുകയായിരുന്നു. മിൽമയുടെ ആവശ്യം വീണ്ടും പരിഗണിച്ചാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നാലുടൻ പാൽവില വർധിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354133/milma-milk-prices-likely-to-increase-in-the-state)