---
title: "അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു"
english_title: "Ambulance carrying a dead body collides with car on Adoor Bypass; Three injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354062/ambulance-carrying-a-dead-body-collides-with-car-on-adoor-bypass-three-injured"
published_at: "2026-04-18T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3531fbb49d_accident.jpg"
keywords: []
---

# അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

> **Lead Summary:** **പത്തനംതിട്ട: **അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം . മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.50-ഓടെയാണ് അപകടം നടന്നത്. പേയാട് സ്വദേശി മാർട്ടിന്റെ മൃതദേഹവുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പേയാടേക്ക് പോവുകയായിരുന്നു ആംബുലൻസ്.

## Article Content

**പത്തനംതിട്ട: **അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം . മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.50-ഓടെയാണ് അപകടം നടന്നത്. പേയാട് സ്വദേശി മാർട്ടിന്റെ മൃതദേഹവുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പേയാടേക്ക് പോവുകയായിരുന്നു ആംബുലൻസ്.

ആംബുലൻസ് ഡ്രൈവർ എറണാകുളം സ്വദേശി സച്ചു, അന്തരിച്ച മാർട്ടിന്റെ ബന്ധു ജാസ്മിൻ, കാർ ഡ്രൈവർ അടൂർ മുന്നാളം സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.50 ഓടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354062/ambulance-carrying-a-dead-body-collides-with-car-on-adoor-bypass-three-injured)