---
title: " വർക്കലയിൽ  സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണുമരിച്ചു"
english_title: "Private bus driver dies after falling into well in Varkala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354059/private-bus-driver-dies-after-falling-into-well-in-varkala"
published_at: "2026-04-18T15:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e350516811e_varkala_death.jpg"
keywords: []
---

#  വർക്കലയിൽ  സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണുമരിച്ചു

> **Lead Summary:** വർക്കല: വർക്കലയിൽ സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണു മരിച്ചു. പനയറ തച്ചോട് സ്വദേശി വിനിൽ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11. 30ന് ആയിരുന്നു സംഭവം.

## Article Content

വർക്കല: വർക്കലയിൽ സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണു മരിച്ചു. പനയറ തച്ചോട് സ്വദേശി വിനിൽ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11. 30ന് ആയിരുന്നു സംഭവം.

വീടിനു സമീപത്തെ കിണറ്റിലാണ് വിനിൽ വീണത്. വിവരം അറിഞ്ഞ് അ​ഗ്നി സുരക്ഷാ സേനാം​ഗങ്ങൾ എത്തി പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ പാലേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (15) ആണ് മരിച്ചത് . മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പതിനഞ്ചുകാരന്‍ അപകടത്തില്‍ പെട്ടത്.

ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസ് പരീക്ഷാ ഫലം വരാനിരിക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354059/private-bus-driver-dies-after-falling-into-well-in-varkala)