---
title: "കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം മാതാവിനൊപ്പം  കുളിക്കാന്‍ ഇറങ്ങിയപ്പോൾ "
english_title: "Student drowns in Kuttiyadipuzha river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354047/student-drowns-in-kuttiyadipuzha-river-new-update"
published_at: "2026-04-18T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e348ab5ddc1_dead.jpg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം മാതാവിനൊപ്പം  കുളിക്കാന്‍ ഇറങ്ങിയപ്പോൾ 

> **Lead Summary:** **കോഴിക്കോട്: ** പാലേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത് .

## Article Content

**കോഴിക്കോട്: ** പാലേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത് .

മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പതിനഞ്ചുകാരന്‍ അപകടത്തില്‍ പെട്ടത്. 

ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസ് പരീക്ഷാ ഫലം വരാനിരിക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354047/student-drowns-in-kuttiyadipuzha-river-new-update)