---
title: "കണ്ണാടി പോലെ തിളങ്ങി ശിൽപ ഷെട്ടി; വൈറ്റ് ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായി താരം"
english_title: "Shilpa Shetty looks stunning in a white outfit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354045/shilpa-shetty-looks-stunning-in-a-white-outfit"
published_at: "2026-04-18T14:22:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3477da4e65_10.jpg"
keywords: []
---

# കണ്ണാടി പോലെ തിളങ്ങി ശിൽപ ഷെട്ടി; വൈറ്റ് ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായി താരം

> **Lead Summary:** **[ **കണ്ണാടി പോലെ തിളങ്ങുന്ന പുതിയ ലുക്കിലൂടെ ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി.

## Article Content

**[ **കണ്ണാടി പോലെ തിളങ്ങുന്ന പുതിയ ലുക്കിലൂടെ ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി.

മിറർ വർക്കുകളാൽ സമൃദ്ധമായ വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസ്സായാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

ശിൽപ പങ്കുവെച്ച ഈ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറി. ഡീപ് വി നെക്ക് ശൈലിയിലുള്ള സ്ലീവ്ലെസ് ബ്ലൗസിനൊപ്പം ഹെവി വർക്കുകൾ നിറഞ്ഞ ഡിസൈനർ വസ്ത്രം കൂടി ചേർന്നപ്പോൾ ഒരു രാജകുമാരിയെപ്പോലെയാണ് താരം തിളങ്ങിയത്.

നീളമുള്ള ചുരുളൻ മുടിയും ലളിതമായ മേക്കപ്പും ശിൽപയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ കല്ലുകൾ പതിപ്പിച്ച ചോക്കർ മാത്രമാണ് ആക്സസറിയായി ഉപയോഗിച്ചിരിക്കുന്നത്.

പ്രായം കൂടുന്തോറും ശിൽപയുടെ സൗന്ദര്യം വർദ്ധിക്കുകയാണെന്നാണ് ചിത്രത്തിന് താഴെ ആരാധകരുടെ പ്രധാന കമന്റുകൾ. ഒരു കണ്ണാടി പോലെ തിളങ്ങുന്ന സൗന്ദര്യം എന്നാണ് പലരും താരത്തെ വിശേഷിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354045/shilpa-shetty-looks-stunning-in-a-white-outfit)