---
title: "കരാട്ടെ പരിശീലനത്തിനിടെ ഛർദ്ദിയും വയറുവേദനയും; അഹാനയുടെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം"
english_title: "Ahana's death confirmed to be due to heart attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354043/ahanas-death-confirmed-to-be-due-to-heart-attack"
published_at: "2026-04-18T14:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e34549d7701_dead.jpg"
keywords: []
---

# കരാട്ടെ പരിശീലനത്തിനിടെ ഛർദ്ദിയും വയറുവേദനയും; അഹാനയുടെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം

> **Lead Summary:** **അഞ്ചൽ: **കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയ്-സിനി ദമ്പതികളുടെ മകൾ അഹാന ബിനോയി ആണ് മരിച്ചത്.

## Article Content

**അഞ്ചൽ: **കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയ്-സിനി ദമ്പതികളുടെ മകൾ അഹാന ബിനോയി ആണ് മരിച്ചത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​താ​വി​നോ​ടൊ​പ്പം അ​ഞ്ച​ലി​ലെ ക​രാ​ട്ടേ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ അ​ഹാ​ന പ​രി​ശീ​ല​ന​ത്തി​നി​ടെ വ​യ​റു​വേ​ദ​ന​യും ച​ർ​ദ്ദി​യു​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ണ്ട് മ​ണി​യോ​ടെ മ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354043/ahanas-death-confirmed-to-be-due-to-heart-attack)