---
title: "അടുക്കളയിലെ 'വില്ലൻ' സ്പോഞ്ചാണോ! അടുക്കളയിലെ സ്പോഞ്ച് ക്യാൻസറിന് കാരണമാകുമോ? "
english_title: "Is the sponge the 'villain' in the kitchen? Can the kitchen sponge cause cancer?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354019/is-the-sponge-the-villain-in-the-kitchen-can-the-kitchen-sponge-cause-cancer"
published_at: "2026-04-18T12:37:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e32e8027e38_SERFWSE.jpg"
keywords: []
---

# അടുക്കളയിലെ 'വില്ലൻ' സ്പോഞ്ചാണോ! അടുക്കളയിലെ സ്പോഞ്ച് ക്യാൻസറിന് കാരണമാകുമോ? 

> **Lead Summary:** **[** അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകളെക്കുറിച്ചും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമുള്ള ഗൗരവകരമായ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സ്പോഞ്ചുകളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വലിയ തോതിൽ ആശങ്ക പരത്തുന്നുണ്ട്. പാത്രം കഴുകുന്ന സ്പോഞ്ചും ക്യാൻസറും തമ്മിൽ യഥാർഥത്തിൽ ബന്ധമുണ്ടോ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തെ മുൻനിർത്തി ഈ കാര്യങ്ങൾ പരിശോധിക്കാം.

## Article Content

**[** അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകളെക്കുറിച്ചും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമുള്ള ഗൗരവകരമായ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സ്പോഞ്ചുകളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വലിയ തോതിൽ ആശങ്ക പരത്തുന്നുണ്ട്. പാത്രം കഴുകുന്ന സ്പോഞ്ചും ക്യാൻസറും തമ്മിൽ യഥാർഥത്തിൽ ബന്ധമുണ്ടോ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തെ മുൻനിർത്തി ഈ കാര്യങ്ങൾ പരിശോധിക്കാം.

'അടുക്കള സ്പോഞ്ച് ക്യാൻസറിന് കാരണമാകുന്നു' എന്ന പ്രചാരണത്തിൽ വസ്തുതയില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വൈദ്യശാസ്ത്രത്തിൽ 'കിച്ചൺ സ്പോഞ്ച് ക്യാൻസർ' (Kitchen sponge cancer) എന്നൊരു അവസ്ഥ നിലവിലില്ല. ഇതൊരു വലിയ തെറ്റിദ്ധാരണ മാത്രമാണ്. എന്നാൽ ക്യാൻസറല്ലെങ്കിലും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സ്പോഞ്ചിന്റെ അശ്രദ്ധമായ ഉപയോഗം കാരണമായേക്കാം.

***

എന്താണ് പഠനങ്ങൾ പറയുന്നത്?**

 നനഞ്ഞ സ്പോഞ്ചുകളിൽ ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കൾ വളരാൻ സാധ്യതയുണ്ടെന്ന് NIH പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു. ഈർപ്പമുള്ള സാഹചര്യം ബാക്ടീരിയകൾ അതിവേഗം പെരുകാൻ കാരണമാകുന്നു.

ഇത്തരം സ്പോഞ്ചുകൾ ഉപയോഗിക്കുന്നത് വഴി വിവിധതരത്തിലുള്ള ബാക്ടീരിയൽ അണുബാധകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

 സ്പോഞ്ചുകൾ വഴിയുണ്ടാകുന്ന ഇത്തരം ബാക്ടീരിയൽ അണുബാധകളെ ക്യാൻസറുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതാണ് സാധാരണക്കാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നത്.

സ്‌പോഞ്ചുകളില്‍ സുഷിരങ്ങള്‍ ഉള്ളതുകൊണ്ടും ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ളതുകൊണ്ടും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അതില്‍ ബാക്ടീരിയകള്‍ പെരുകാനിടയാകുന്നു. ഇത് പാത്രത്തിലും മറ്റും പറ്റിപ്പിടിച്ചിരിക്കുകയും ഭക്ഷണ സാധനങ്ങളിലേക്ക് കലരുകയും ആമാശയ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

**

അണുബാധ തടയാന്‍ എന്ത് ചെയ്യണം**

ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് മാറ്റി സ്ഥാപിക്കുക.*

*ഓരോ ഉപയോഗത്തിനും ശേഷം അവ കഴുകി ഉണങ്ങാന്‍ അനുവദിക്കുക.*

*ചൂടുവെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുക.*

*അടുക്കളയിലെ പാത്രങ്ങള്‍ വൃത്തിയാക്കാനും മാലിന്യ പാത്രങ്ങള്‍ കഴുകാനും ഒരേ സ്‌പോഞ്ച് ഉപയോഗിക്കാതിരിക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354019/is-the-sponge-the-villain-in-the-kitchen-can-the-kitchen-sponge-cause-cancer)