---
title: "യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഭർത്താവിന് അഞ്ച് വർഷം കഠിനതടവും 15,000 പിഴയും വിധിച്ച് കോടതി"
english_title: "Woman's attempted murder case: Court sentences husband to five years rigorous imprisonment and fine of Rs 15,000"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354002/womans-attempted-murder-case-court-sentences-husband-to-five-years-rigorous-imprisonment-and-fine-of-rs-15000"
published_at: "2026-04-18T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e322b67104a_Womans_attempted_murder_case.jpg"
keywords: []
---

# യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഭർത്താവിന് അഞ്ച് വർഷം കഠിനതടവും 15,000 പിഴയും വിധിച്ച് കോടതി

> **Lead Summary:** ത​ല​ശ്ശേ​രി: യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് അഞ്ച് വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ കൂളാച്ചി കതിരംപുഴക്കര സ്വദേശി പി.സി. ബിനീഷിനെ ആണ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

## Article Content

ത​ല​ശ്ശേ​രി: യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് അഞ്ച് വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ കൂളാച്ചി കതിരംപുഴക്കര സ്വദേശി പി.സി. ബിനീഷിനെ ആണ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

പ്ര​തി​യു​ടെ ഭാ​ര്യ കാ​വും​പ​ടി​യി​ൽ താ​മ​സ​ക്കാ​രി​യാ​യ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി അ​ഭി​രാ​മി (30) യെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. 2020 ആ​ഗ​സ്റ്റ് 21ന് ​രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ആ​ല​ക്കോ​ട് പ​ള്ളി​ക്ക​ടു​ത്ത് വെ​ച്ചാ​ണ് സം​ഭ​വം. അ​ഭി​രാ​മി പ്ര​തി​യെ ഒ​ഴി​വാ​ക്കി മ​റ്റൊ​രാ​ളു​ടെ കൂ​ടെ ക​ഴി​യു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യി ആ​രോ​പി​ക്കു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ ജി​ല്ല ഗ​വ.​പ്ലീ​ഡ​ർ അ​ഡ്വ. ഇ. ​ജ​യ​റാം​ദാ​സ് ഹാ​ജ​രാ​യി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354002/womans-attempted-murder-case-court-sentences-husband-to-five-years-rigorous-imprisonment-and-fine-of-rs-15000)